വി ജെ ബി എസ്, ഉദയംപേരൂർ/അക്ഷരവൃക്ഷം/എൻറെ കാത്തിരിപ്പ്
എൻറെ കാത്തിരിപ്പ് സ്കൂൾ അസംബ്ലിയിലേക്ക് ന്യൂസ് തയ്യാറാക്കുന്നതിന് ഇടയിലാണ് കോവിഡ് 19 എന്ന വാക്ക് ഞാൻ ആദ്യമായി കാണുന്നത്. ആനിവേഴ്സറിക്ക് വേണ്ടി ഡാൻസ് പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് പരീക്ഷ ഇല്ലെന്നും സ്കൂളടക്കുകയാണെന്നും ടീച്ചർ വന്നു പറഞ്ഞത്. എല്ലാവരും ക്ലാസ്സിലേക്ക് ഓടി .എനിക്ക് സന്തോഷം തോന്നി .പക്ഷേ ക്ലാസിലെത്തിയപ്പോൾ എല്ലാവരും ഇരുന്നു കരയുന്നു .അടുത്തവർഷം ഞങ്ങൾ വേറെ സ്കൂളിലാണ്. വി ജെ ബി എസിലെ ഞങ്ങളുടെ അവസാനദിനം ക്ലാസ് ഫോട്ടോ പോലും എടുത്തിട്ടില്ല. ടീച്ചറും കരഞ്ഞു .വീട്ടിലെത്തിയ ശേഷം ഇതുവരെ എങ്ങും പോയിട്ടില്ല. പുറത്തിറങ്ങാൻ അച്ഛൻ സമ്മതിക്കുന്നില്ല. കൊറോണ വരാതിരിക്കാൻ രാജ്യം മുഴുവൻ അടച്ചിട്ടിരിക്കുകയാണ്. അതിനു പറയുന്ന പേരാണ് ലോക്ഡൗൺ .വീട്ടിലിരുന്ന്എനിക്കു മടുത്തു തുടങ്ങി .ഒരുപാടു പേർ കോവിൽ മൂലം മരിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ ഭൂമിയിൽ മലിനീകരണം കുറഞ്ഞു. ഓസോൺപാളിയുടെ സുഷിരം അടഞ്ഞു. ന്യൂസിൽ ഇതെല്ലാം പറയുന്നുണ്ട്. എന്നാണാവോ പുറത്തിറങ്ങാൻ കഴിയുക. എപ്പോഴും സോപ്പിട്ട് കൈ കഴുകാൻ അമ്മ പറയുന്നുണ്ട്. അച്ഛൻ മാസ്ക് വച്ചാണ് പുറത്തിറങ്ങുന്നത്. ആദ്യം അതു കാണാൻ രസം ആയിരുന്നു. ഇപ്പോൾ ഒരു രസവും ഇല്ല. ഞാൻ സ്കൂൾ തുറക്കാൻ കാത്തിരിക്കുകയാണ്.....
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം