പി.ടി.എം.എച്ച്.എസ്.എസ്. താഴേക്കോട്/അക്ഷരവൃക്ഷം/മണ്ണും മനുഷ്യനും

19:28, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മണ്ണും മനുഷ്യനും

കൊറോണ എന്ന മഹാവ്യാധി നമ്മുടെ ലോകത്തെ പിടിച്ചുകുലുക്കിക്കൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിനുപേർ കൊറോണ വൈറസിനു കീഴടങ്ങി. ഇതുവരെ നമ്മുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ലാത്ത അതിഭയാനകമായ കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ആരും പുറത്തിറങ്ങാതെ വീടുകളുടെ നാലുചുമരുകൾക്കുള്ളിൽ ഒതുങ്ങികഴിയുകയാണ്. പുറത്താണെങ്കിൽ ആരോഗ്യപ്രവർത്തകരും സാമൂഹ്യപ്രവർത്തകരും പോലീസുകാരും നമുക്കുവേണ്ടി വിശ്രമംപോലുമില്ലാതെ കഷ്ടപ്പെടുന്നു. ഇത് നമ്മുടെ ഊഴമാണ്, സമൂഹത്തിനുവേണ്ടി എന്തെങ്കിലും ചെയ്യുവാൻ. ഈ ദിവസങ്ങളിൽ നമുക്ക് ‍വീടും പരിസരവും ശുചിയാക്കുവാനും കൃഷി ചെയ്യുവാനും മരങ്ങൾ നട്ടുപിടിപ്പിക്കുവാനും വിനിയോഗിക്കാം. ഇപ്പോൾ പ്രകൃതി ശാന്തമാണ്, നാമിതുവരെ ശ്രദ്ധിച്ചിട്ടില്ലാത്ത പ്രകൃതിയിലെ പല മനോഹരദൃശ്യങ്ങളും ആസ്വദിക്കാനുള്ള സമയം, കിളികളുടെ മധുരസ്വരങ്ങളും, പൂക്കൾ വിടരുന്നതും, സൂര്യോദയവും...ഹാ, എത്ര മനോഹരം!!! അതോടൊപ്പംതന്നെ മറ്റു ജീവചാലങ്ങളുടെ കാര്യങ്ങളും നാം ശ്രദ്ധിക്കണം, അവയ്ക്ക് ഭക്ഷണവും ദാഹജലവും നൽകണം. നാം മലിനമാക്കിയ പ്രകൃതിയെ നമുക്ക് വീണ്ടും സുന്ദരമാക്കാം. നാം ചെയ്ത അക്രമങ്ങൾക്കെല്ലാം ഒരു പ്രായശ്ചിത്തമായി നമുക്ക് പ്രകൃതിയെ വീണ്ടെടുക്കാം. മനുഷ്യർ മണ്ണിട്ടുമൂടിയ പുഴകളും തടാകങ്ങളും നമുക്ക് വീണ്ടെടുക്കാം. നമ്മുടെ പരിസരപ്രദേശങ്ങളിൽനിന്നും മാലിന്യങ്ങൾ നിർമ്മാർജനംചെയ്യുന്നതിലൂടെയും വ്യക്തിശുചിത്വം പാലിച്ചുകൊണ്ടും പകർച്ചവ്യാദികളെ പ്രതിരോധിക്കാം.ആരോഗ്യവകുപ്പിന്റെയും പോലീസിന്റെയും നിർദേശങ്ങളനുസരിച്ച് അതിഭീകരനായ, നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ കഴിയാത്ത കൊറോണ(കൊവിഡ്-19) എന്ന വൈറസ്സിനെ പ്രതിരോധിക്കാം.

ഹരികൃഷ്ണൻ. കെ.എസ്
9-എ പി ടി എം എച്ച് എസ് എസ് താഴേക്കോട്
പെരിന്തൽമണ്ണ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം