ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/അക്ഷരവൃക്ഷം/വീണ്ടെടുപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
19:12, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വീണ്ടെടുപ്പ്



മഴമെല്ലെ അവളുടെ കൺ‌തുറന്നു .
കരയുന്നു ഭൂമി അവൾക്കുവേണ്ടി ..
തേങ്ങുന്നു മാനവർ ദാഹമകറ്റുവാൻ
ഒറ്റു തുള്ളി നീരിനായ്

പുഴയേത്‌ വഴിയേത് അറിയുവാൻ കഴിയാതെ
നിൽക്കയാ ഞാനിവിടെ ഏകയായി
അറിയില്ല വയലേത് ,കുളമേത് ,(അറിയില്ല
 മാമലമേടേത് )

പിന്നിൽനിന്നാരോ തട്ടിവിളിച്ചെന്നെ
ഒരുപക്ഷെ ഭൂതകാലമാവാം
തത്തിക്കളിക്കുന്നു പക്ഷികൾ ചില്ലയിൽ
നെൽക്കതിരുകൾ കൊത്തിപ്പറന്നിടുന്നു

ഒഴുകുന്നു നദികൾ ചിലങ്കയണിഞ്ഞ്
പൊട്ടിചിരിച്ചുകൊണ്ടൊഴുകിടുന്നു
ബാലികബാലന്മാർ പുഴയുടെ
ഹൃദയത്തിൽ ലീലകളാടി രസിച്ചിടുന്നു

തണുത്തപൊൻകാറ്റ് കുളിരോടെ
എന്നെത്തലോടിമെല്ലെ കടന്നുപോയി .
ഒരു പ്രണയിനിയായി മെല്ലെ നിന്നുപോയി

സ്വപ്നത്തിൽനിന്ന് അവൾ ഉണർന്നു
നെഞ്ചിലഗ്നിതൻ ജ്വല ഉതിർന്നു
ഒരിക്കൽക്കൂടി എന്റെ ചോര നീരാക്കി
മാനവാ നിനക്കു ഞാൻ നൽകാം

ഈ മഴയായി ഭൂമിയിൽ അവതരിക്കാം
എന്റെ മാറ് ചുരത്തി ഞാൻ നൽകാം
നീ തീർക്കു വിശ്വമാകെ കൊതിക്കുന്നു
പച്ചപുതപ്പിച്ച പ്രകൃതി.

 

ആര്യ അനിൽകുമാർ
9ബി ഗവ.വിഎച്ച്എസ്എസ് മാനന്തവാടി
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത