പൊട്ടിവിരിയുന്നു മൊട്ടിട്ടു ഞങ്ങളി - ന്നെട്ടാം തരവും കടന്നു കേറി പൊട്ടിപുറപ്പെട്ടു മഹാ മാറാവ്യാധി ഞെട്ടിത്തെറിച്ചു ലോകമാകെ ദുഃഖഭാരം പേറി എത്രനാളിങ്ങനെ കാരാഗ്രഹത്തിൽ കഴിയണം നാം ഒട്ടൊരാശ്വാസമായ് ഞങ്ങളെത്തേടിയെത്തുന്നു സ്വാന്തന കിറ്റുമായദ്ധ്യാപകർ വായനാശീലം വളർത്തുവാനായിട്ടു വാട്സപ്പു ഗ്രൂപ്പുമായദ്ധ്യാപകർ വിദ്യാലയത്തിനഭിമാനമായി മാറുന്നു നല്ലവരാമൊരുപറ്റമദ്ധ്യാപകർ
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത