തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്./അക്ഷരവൃക്ഷം/ എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ വിദ്യാലയം


പൊട്ടിവിരിയുന്നു മൊട്ടിട്ടു ഞങ്ങളി -
ന്നെട്ടാം തരവും കടന്നു കേറി
പൊട്ടിപുറപ്പെട്ടു മഹാ മാറാവ്യാധി
ഞെട്ടിത്തെറിച്ചു ലോകമാകെ
ദുഃഖഭാരം പേറി എത്രനാളിങ്ങനെ
കാരാഗ്രഹത്തിൽ കഴിയണം നാം
ഒട്ടൊരാശ്വാസമായ് ഞങ്ങളെത്തേടിയെത്തുന്നു
സ്വാന്തന കിറ്റുമായദ്ധ്യാപകർ
വായനാശീലം വളർത്തുവാനായിട്ടു
വാട്സപ്പു ഗ്രൂപ്പുമായദ്ധ്യാപകർ
വിദ്യാലയത്തിനഭിമാനമായി മാറുന്നു
നല്ലവരാമൊരുപറ്റമദ്ധ്യാപകർ

ശ്രീരേഖ പി നായർ
8 K തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ
കൊയിലാണ്ടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത