എസ്.വി.എ.യു.പി.സ്കൂൾ ഇരിങ്ങാവൂർ/അക്ഷരവൃക്ഷം/എൻ്റെ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
18:44, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എൻ്റെ കേരളം

വെള്ളിക്കര കിട്ട മരതക പദ്ദു ചുറ്റി
മണ്ണിൽ മകൂടമായി വിളങ്ങും
ലാവണ്യവതീ മനശാന്തി തരും
മമ ജന്മ നാടേ മനോഹരി
കളകളമൊഴുകി സ്നിഗ്ദ
മടിത്തട്ടു കാണുമാറഴകാർന്ന
രുവികളുമതിരിൻ മേഘ മേലാപ്പു
തൊടു മുത്തംഗ മേരുക്കളും
പച്ച പട്ടുപാവാടയിൽ മിന്നും
വെള്ളി നൂലിട്ട പോലസംഖ്യം
ശീതളമാമലഞൊറിയിളകും
കോമള നദികളുമീറൻ തടങ്ങളും
മഞ്ഞു പൊഴിയും വസന്തത്തിൻ
വിരിയുമയിരം പൂവാടികൾ
കുളിർത്തെന്നലായഞ്ഞു വീശും
ഉഷ്ണക്കാലത്തും നീല ജലാശയങ്ങൾ
ഇളം കാറ്റിൻ പാറുമംഗന
തൻ ചേല പോലലംകൃതം ചേലൊത്ത
നീലവർണ്ണ മനോഹര തീരം
ഞൊറിയും സാഗരം നീളെ
മണ്ണിൻ മാദക ഗന്ധം നുകരും
മക്കൾക്കാശ്രയ മരുളും
മമ നാടേ മനോഹരീ മനസിൽ
നിൻ മുക്ത സൗന്ദര്യം.. മുകരുന്നു ഞാൻ.


ഫവാസ് വി.പി
7. B എസ്.വി.എ.യു.പി.സ്കൂൾ ഇരിങ്ങാവൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത