ജി.എം.എൽ.പി.എസ്. പുത്തൂർ/അക്ഷരവൃക്ഷം/ ഉറ്റ ചങ്ങാതിമാർ
ഉറ്റ ചങ്ങാതിമാർ
കാക്കയും പൂച്ചയും ഉറ്റ ചങ്ങാതിമാരായിരുന്നു. അടുത്തടുത്ത വീടുകളിലായിരുന്നു അവരുടെ താമസം. എന്നും അവർ രസകരമായ പല കഥകളും പറയും. അങ്ങനെ ഒരു ദിവസം ഇര തേടിയിറങ്ങിയ പൂച്ചയെ അതിലെ വന്ന കുറുക്കൻപതുങ്ങി പതുങ്ങി വന്ന് പൂച്ചയെ പിടിച്ച് ചാക്കിലിട്ട് യാത്രയായി. പാവം പൂച്ച ആ ചാക്കിൽ കിടന്ന് മ്യാവൂ... മ്യാവൂ.. എന്നു പറഞ്ഞ് നിലവിളിച്ചു.കരഞ്ഞിട്ടെന്താ കുറുക്കനുണ്ടോ വിടുന്നു. പൂച്ചയുടെ നിലവിളി കാക്ക കേട്ടു .കാക്കയ്ക്ക് കാര്യം മനസ്സിലായി. എങ്ങനെയെങ്കിലും തന്റെ ചങ്ങാതിയെ രക്ഷിക്കണമെന്നായി കാക്കയുടെ ചിന്ത.അതിന് ഒരു മാർഗ്ഗം കണ്ടെത്തി. കാക്ക കുറുക്കന്റെ തലയ്ക്ക് മുകളിലൂടെ പറന്ന് അവന് മുന്നിൽ അൽപ്പം അകലെ ചത്തതുപോലെ കിടന്നു. ഇതു കണ്ട കുറുക്കന് സന്തോഷമായി. ചാക്കിൽ ഒരു പൂച്ച മുന്നിൽ കാക്കയും ഇന്നത്തെ കാര്യം കുശാൽ. കുറുക്കൻ ചാക്ക് തറയിലിട്ട് ചത്തു കിടന്ന കാക്കയെ എടുക്കാൻ വേണ്ടി നടന്നു. ഈ സമയം പൂച്ച ചാക്കിൽ നിന്ന് പുറത്തിറങ്ങി. അടുത്തുകണ്ട പൊന്തകാട്ടിൽ ഒളിച്ചു. ചത്തു കിടന്ന കാക്കയെ എടുക്കാൻ വേണ്ടി കൈ നീട്ടിയപ്പോഴെക്കും കാക്ക പറന്നു. കുറുക്കൻ ഞെട്ടി പ്പോയി. ആ കാക്ക പോയെങ്കിൽ പോട്ടെ പൂച്ചയുണ്ടല്ലോ, അവൻ ചാക്കെടുത്തു. ചാക്ക് കാലി, പൂച്ചയും പോയി കുറുക്കൻ എല്ലായിടത്തും നോക്കി. എവിടെയും കാണാനായില്ല. അവൻ നിരാശനായി നടന്നു നീങ്ങി. ഇതിൽ നിന്നും നമുക്ക് രണ്ട് ഗുണപാഠമുണ്ട് പഠിക്കാൻ1. ആപത്തിൽ രക്ഷിക്കുന്നവനാണ് യഥാർത്ഥ സുഹൃത്ത് 2. അതിമോഹം ആ പത്ത്
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ