അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ രോഗപ്രതിരോധം, വ്യക്തിശുചിത്വം, പരിസര ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം, വ്യക്തിശുചിത്വം, പരിസര ശുചിത്വം
       ഇന്ന് നമ്മുടെ രാജ്യം മാരകമായ രോഗങ്ങളുടെ പിടിയിലാണ്. ക്യാൻസർ, നിപ, കൊറോണ, എച്ച്1എൻ1 തുടങ്ങി പകരുന്ന രോഗങ്ങൾ മുതലായവ. ഇതിൻ്റെ എല്ലാം പ്രധാന കാരണം നമ്മുടെ ശുചിത്വമില്ലായ്മയും ഭക്ഷണരീതികളുമാണ്. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കലാണ്. അതിന് നാം ഓരോരുത്തരും പരിശ്രമിക്കണം.

പ്രകൃതിയെ സംരക്ഷിക്കേണ്ട മനുഷ്യൻ തന്നെയാണ് ഇന്ന് പ്രകൃതിയെ നശിപ്പിച്ച് കൊണ്ടിരിക്കുന്നത്. ക്യാൻസർ എന്ന രോഗത്തെ പ്രതിരോധിക്കാൻ പല മാർഗങ്ങളുണ്ട്. പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഒഴിവാക്കുക, വിഷരഹിതമായ പച്ചക്കറികളും പഴവർഗങ്ങളും കഴിക്കുക, ഫാസ്റ്റ്ഫുഡ് ഒഴിവാക്കുക, മദ്യപാനം പുകവലി ഉപേക്ഷിക്കുക തുടങ്ങി ഒട്ടേറെ മാർഗങ്ങളുണ്ട്. എന്നാൽ വൈറസ്, ബാക്ടീരിയ തുടങ്ങിയ സൂക്ഷ്മജീവികൾ പരത്തുന്ന രോഗങ്ങളെ പ്രതിരോധിക്കണമെ ങ്കിൽ നമ്മുടെ വ്യക്തിശുചിത്വവും പരിസരശുചിത്വവും നിർബന്ധമാണ്. നമ്മളും നമ്മുടെ വീടും പരിസരവും എല്ലാം എപ്പോഴും വൃത്തിയുള്ളതായിരിക്കണം. എപ്പോഴും കൈയ്യും വായും മുഖവും സോപ്പു ഉപയഗിച്ചു കഴുകി വൃത്തിയാക്കുക. തുമ്മുമ്പോ ഴും ചുമക്കുമ്പോഴും വായും മൂക്കും പൊത്തിപ്പിടിക്കുക. നഖം കടിക്കാതിരിക്കുക തുടങ്ങിയ നല്ല ശീലങ്ങളൊക്കെ നമ്മുടെ ജീവിതത്തിൽ കൊണ്ടുവന്നാൽ ഒരു പരിധിവരെ രോഗങ്ങളെ നമുക്ക് പ്രതിരോധിക്കാം. അതുപോലെ പരിസര ശുചിത്വവും അത്യാവശ്യമാണ്. അലസമായി ചപ്പും ചവറും വലിച്ചെറിയാതിരിക്കുകയും വെള്ളം കെട്ടിക്കിടക്കാനും കൊതുക് പോലുള്ളവ പെരുകാനും ഇടവരുത്താതിരിക്കുക തുടങ്ങിയ കാര്യങ്ങളൊക്കെ പരിസരം വൃത്തിയാകുന്നതിനു കാരണമാകും.ഇങ്ങനെ ഒരു വീട്ടിലെ ഓരോ അംഗങ്ങളും ചെയ്താൽ ആ കുടുംബം നന്നാവും. കുടുംബം നന്നായാൽ സമൂഹം നന്നാവും. സമൂഹം നന്നായാൽ ആ രാജ്യം തന്നെ നന്നാകും. നമുക്ക് എല്ലാവർക്കും അതിന് വേണ്ടി പരിശ്രമിക്കാം.



നസൽ ഷാ ഷമീർ
5B അസംപ്ഷൻ ഹൈസ്കൂൾ പാലമ്പ്ര
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം