വെള്ളാട് ജി യു പി സ്കൂൾ/അക്ഷരവൃക്ഷം/ ഒന്നു ചീഞ്ഞാലേ മറ്റൊന്നിന് വളമാകൂ
ഒന്നു ചീഞ്ഞാലേ മറ്റൊന്നിന് വളമാകൂ
വളരെ സന്തോഷത്തോടെയാണ് അനു അന്ന് ഉണർന്നത്. കുറച്ചു നേരം കൂടി കിടക്കാം. ഇനി മുതൽ സ്കൂളിൽ പോകേണ്ടല്ലോ.മാർച്ച് മാസം മുതൽ അവധി കിട്ടിയ സന്തോഷത്തിൽ അവൾ കട്ടിലിൽ തന്നെ കിടന്നു. അനുമോളേ വേഗം എഴുന്നേറ്റ് വാ.അമ്മയുടെ വിളി കേട്ട് അവൾ ചാടി എഴുന്നേറ്റു.പതിവുപോലെ മുടി കെട്ടി പല്ലു തേക്കാൻ ബ്രെഷുമെടുത്ത് അവൾ മുറ്റത്തേയ്ക്കിറങ്ങി. വീടിൻ്റെ മുന്നിൽ കൂടി ഒഴുകുന്ന പുഴയിലേയ്ക്ക് നോക്കി അവൾ സ്വയം പറഞ്ഞു. എന്തൊരു കഷ്ടമാ ഫാക്ടറി കാർക്കും ഹോട്ടലുകാർക്കുമൊക്കെ മാലിന്യമിടാൻ ഈ പുഴയെ ഉള്ളോ. എപ്പോഴെങ്കിലും ഈ പുഴയൊന്ന് തെളിഞ്ഞ് കാണാൻ സാധിക്കുമോ? ചായ കുടിയും കഴിഞ്ഞ് അവൾ മുറ്റത്തിറങ്ങി. മുറ്റത്തുള്ള ചെടിയുടെ കുറെ കമ്പുകൾ മുറിച്ചെടുത്ത് അവൾ റോഡിൻ്റെ സൈഡിൽ നടുവാൻ തുടങ്ങി.ഹായ് ഇതെല്ലാം പൂത്തു നിൽക്കുന്നത് കാണാൻ നല്ല രസമായിരിക്കും. ഓരോ ദിവസവും അവൾ ഓരോ പരിപാടിയിൽ ഏർപ്പെട്ടു. എല്ലാ ദിവസവും അവൾ താൻ നട്ട ചെടികൾ നോക്കും.ഹായ് എല്ലാ ചെടിയും മുളച്ചല്ലോ. എന്തായാലും എൻ്റെ പരിശ്രമം വിജയിച്ചു. അവൾ അമ്മയുടെ അടുത്തേയ്ക്ക് ഓടി. അമ്മേ ഞാൻ നട്ട ചെടിയെല്ലാം മുളച്ചു. മിടുക്കി ഇതുപോലെയുള്ള നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ നമ്മുടെ മനസ്സിനുണ്ടാകുന്ന സന്തോഷം ഒന്ന് വേറെ തന്നെയാണ്.അമ്മയുടെ മറുപടി കേട്ട് അവൾക്ക് സന്തോഷമായി. ലോക് ഡൗൺ തുടങ്ങി കടകളും ഹോട്ടലും ഫാക്ടറിയും അടച്ചപ്പോൾ അച്ഛനും അമ്മയും വീട്ടിൽ തന്നെയുണ്ട്. അതും കൂടി ആയപ്പോൾ അനുവിൻ്റെ സന്തോഷം ഇരട്ടിച്ചു . ദിവസങ്ങൾ കടന്നു പോയി പതിവുപോലെ അവൾ പല്ലുതേക്കാൻ മുറ്റത്തിറങ്ങി .പുഴയിലേക്ക് നോക്കി നല്ല തെളിഞ്ഞ വെള്ളം പുഴയിലൂടെ ഒഴുകുന്നു. അവൾ സന്തോഷം കൊണ്ട് അലറി വിളിച്ചു .അമ്മേ , അച്ഛാ വേഗം വാ.എന്താടീ രാവിലേ വിളിച്ചു കൂവുന്നത് നോക്കിക്കേ നമ്മുടെ പുഴയ ലെ വെള്ളം നല്ല തെളിഞ്ഞ് ഒഴുകുന്നു. അവൾ വേഗം തന്നെ പുഴയിലിറങ്ങി. കൈ കുമ്പിളിൽ വെള്ളം കോരിയെടുത്ത് മുഖത്തും കൈയ്യിലും എല്ലാം ഒഴിച്ചു. അവൾ പുഴയിലുള്ള മീനുകളോട് കിന്നാരം പറഞ്ഞു. അപ്പോഴാണ് അവൾ ഓർത്തത് താൻ നട്ട ചെടിയുടെ കാര്യം എന്തായി. അവൾ പുഴയിൽ നിന്ന് കയറി റോഡിലേയ്ക്ക് ഓടി.അയ്യടാ എന്തു രസമാ എൻ്റെ ചെടികളെല്ലാം നിറയെ പൂക്കൾ. അവൾ വീണ്ടും അവരെ വിളിച്ചു.ഈ പെണ്ണിന് രാവിലെ ഒരു പണിയും ഇല്ലേ? കണ്ടോ അമ്മേ എൻ്റെ ചെടിയിലെ തേൻ കുടിക്കാൻ വിരുന്നു വന്നത് ആരൊക്കെയാണെന്ന് നോക്കിക്കേ.വണ്ട്, തേനീച്ച, പൂമ്പാറ്റ, ഇവരൊക്കെ എന്നെയും കൂടി കാണാൻ വന്നതാ. മോളേ ഇതുപോലെ നമ്മൾ ചെയ്യുന്ന നല്ല കാര്യങ്ങളാണ് പ്രകൃതിക്ക് ഇഷ്ടം. നമ്മുടെ പുഴ തന്നെ കണ്ടില്ലേ? എത്രയോ വർഷം കൂടിയാണ് ഇതൊന്ന് തെളിഞ്ഞത്. പേപ്പറിൽ ഇപ്പോൾ അപകടത്തിൻ്റെ വാർത്തകൾ കാണാനുണ്ടോ ? എല്ലാം ഇല്ലാതായത് ഈ രോഗം വന്നതിന് ശേഷമാണല്ലോ. അതു കൊണ്ടായിരിക്കാം ഒന്നു ചീഞ്ഞാലേ മറ്റൊന്നിന് വളമാകൂ എന്ന് പഴമക്കാർ പറയുന്നത്
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ