സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ശുചിത്വം അറിവു നൽകുന്നു
ശുചിത്വം അറിവു നൽകുന്നു
ഒമ്പതാം ക്ലാസിലെ ക്ലാസ് ലീഡർ ആയിരുന്നു മാധവൻ. മാധവന്റെ അധ്യാപകൻ വിദ്യാർഥികളോട് ഈശ്വര പ്രാർത്ഥനയിൽ എന്നും പങ്കെടുക്കണമെന്നും അല്ലാത്തവർക്ക് കഠിനശിക്ഷ നൽകുമെന്നും പറഞ്ഞിരുന്നു. അന്ന് ഒരു കുട്ടി മാത്രം പ്രാർത്ഥനയിൽ പങ്കെടുത്തിരുന്നില്ല ആരാണെന്ന് പട്ടികയിൽ നോക്കിയപ്പോൾ അശോക് എന്ന് കണ്ടു. ക്ലാസ് ലീഡർ ആയ മാധവൻ അശോക് നോട് ചോദിച്ചു. എന്താണ് വരാതിരുന്നത് സാർ വന്നാൽ ചോദിക്കില്ലേ. പ്രാർത്ഥന വേണ്ടാത്തതാണോ. ഈ സമയം സാർ ക്ലാസിലേക്ക് വന്നു. ആരൊക്കെയാണ് വരാതിരുന്നത് എന്ന് സാർ മാധവനോട് ചോദിച്ചു. അശോക് ഒഴികെ എല്ലാവരും വന്നു എന്ന് മാധവൻ പറഞ്ഞു. എല്ലാവരും അശോകനെ വഴക്കു പറയുന്നതും കാത്ത് അക്ഷമയോടെ കാത്തിരുന്നു. അശോക് പറഞ്ഞു സാർ ഞാൻ നേരത്തെ വന്നതാണ് പ്രാർത്ഥനക്ക് വരാൻ ഇറങ്ങിയപ്പോൾ ക്ലാസുകളിൽ കിടന്നിരുന്ന പേപ്പർ കഷണങ്ങളും മിഠായി കഷണങ്ങളും അലക്ഷ്യമായി വലിച്ചെറിഞ്ഞിരിക്കുന്നത് കണ്ടു. അവയെല്ലാം അടിച്ചുവാരി വേസ്റ്റ് പാത്രത്തിൽ ഇട്ടു വന്നപ്പോൾ നേരം വൈകി. എല്ലാവരും വരുന്നതിനുമുമ്പ് വൃത്തിയാക്കി ഇടാം എന്ന് വിചാരിച്ചു. ശുചിത്വം അല്ലേ അത്യാവശ്യമായി വേണ്ടത്. ശുചിത്വം നമുക്ക് രോഗപ്രതിരോധശേഷി നൽകുന്നു. ഈ മറുപടി കേട്ട് സന്തോഷത്തോടെ അശോകനെ പ്രശംസിച്ചു സാർ പറഞ്ഞു. പ്രാർത്ഥനയും ശുചിത്വവും ഒരുപോലെ പ്രധാനപ്പെട്ടതാണ്.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം