എസ്.റ്റി.എച്ച്.എസ് പുന്നയാർ/അക്ഷരവൃക്ഷം/ പരിസര ശുചികരണം

Schoolwiki സംരംഭത്തിൽ നിന്ന്
14:25, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29055 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസര ശുചികരണം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസര ശുചികരണം

മനുഷ്യന് അത്യാവശ്യം വേണ്ട സമ്പത്ത് ആണ് ആരോഗ്യം. മറ്റു എന്തക്കെ ഉണ്ടായാലും ആരോഗ്യം ഇല്ലാത്ത ജീവിതം നരകതുല്യം ആയിരിക്കും. എന്താണ് ആരോഗ്യം എന്ന ചോദ്യത്തിന്റെ ഉത്തരം ഇതാണ്, രോഗമില്ലാത്ത അവസ്ഥ ഈ അവസ്ഥ നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് പരിസര ശുചികരണം ആണ്‌. നമ്മുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കണം.

ഒരു വ്യക്തി, വീട്, പരിസരം, ഗ്രാമം,നാട് എന്നിങ്ങനെ ശുചീകരണത്തിന്റെ മേഖലകൾ വിപുലമാണ്. ശരീര ശുചിത്വം, വീടിനുള്ളിലെ ശുചിത്വം എന്നിവയിൽ കേരളീയർ മുൻപതിയിൽ ആണ്‌. എന്നാൽ പരിസരം, പൊതുസ്ഥലങ്ങൾ, സ്ഥാപനങ്ങൾ ഇവയെല്ലാം വൃത്തികേടാക്കുന്നതിലും നമ്മൾ മുൻപിൽ തന്നെയാണ് ഇതിനെക്കുറിച്ചു വിദേശികൾക്കുള്ള ആരോപണം നമ്മൾ ശുചീകരണത്തിൽ ശ്രദ്ധ ഇല്ലാത്തവർ എന്നാണ്

"ദൈവത്തിന്റെ സ്വന്തം നാട് " എന്നാണ് കേരളത്തെ പറ്റിയുള്ള ടൂറിസ്റ്റ് വിശേഷണം പക്ഷെ ചെകുത്താന്റെ വീട് പോലെയാണൂ നമ്മുടെ പൊതുസ്ഥാപനങ്ങളും പെരുവഴികളും വൃത്തികേടായി കിടക്കുന്നത് നിർദ്ദേശങ്ങൾ ഒന്നും പാലിക്കാൻ നമ്മൾ ശ്രദ്ധിക്കാറില്ല. പല വിദേശ രാജ്യങ്ങളിലും ശുചിത്വം പാലിക്കുന്നതിൽ ചെറിയ വീഴ്ച വരുത്തിയാൽ പോലും വലിയ ശിക്ഷ ലഭിക്കും.

രോഗം വന്നിട്ട് ചികിൽസിക്കുന്നതിലും നല്ലത് രോഗം വരാതെ സൂക്ഷിക്കുകയാണ് -ഈ ചൊല്ല് വളരെ പ്രശസ്തമാണല്ലോ. രോഗം ഇല്ലാത്ത അവസ്ഥ കൈവരിക്കാൻ വൃത്തിഹീനമായ സാഹചര്യം ഒഴിവാക്കിയാൽ ഒരു പരിധിവരെ സാധിക്കും. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക. നമ്മടെ നാടിനും അഴകും ആരോഗ്യവും കൈവരിക്കാൻ ഇത് തന്നെയാണ് പറ്റിയ വഴി...

ജൂബിറ്റ് ബോബി
9 C സെന്റ് തോമസ് ഹൈസ്കൂൾ , പുന്നയാർ
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം