സെൻറ് ജോർജ് എച്ച്. എസ്സ്.എസ്സ് കുളത്തുവയൽ/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
12:40, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bmbiju (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം

കേരളമെന്നൊരു സുന്ദര നാട്
നമ്മുടെ സുന്ദരമായൊരു നാട്
കൊറോണ നാടു വാണീടും കാലം
മനുഷ്യരെല്ലാരും ഒന്നു പോലെ
ജാതിയുമില്ല. മതവുമില്ല.
വർണ്ണവുമില്ല വർഗ്ഗ വുമില്ല
മാളിക തന്നിൽ കഴിഞ്ഞ വരും
ചെറ്റക്കുടിലിൽ. കഴിഞ്ഞവനും
കാവലിരിപ്പാണാ പൂമുഖത്ത്
കള്ളവുമില്ല ചതിയുമില്ല.
തമ്മിലടിയില്ല കൊലയുമില്ല.
ശബ്ദകോലാഹലങ്ങൾ ഒന്നുമില്ല.
എല്ലാം നിലച്ചു നിശബ്മായി
കൈയ്യും മുഖവും സോപ്പിടേണം
കൂട്ടത്തിൽ മാസ്ക്കും ധരിച്ചിടേണം.
വെളിയിലിറങ്ങാതെ നോക്കിടേണം
രോഗം പകരാതെ സൂക്ഷിക്കണം.
നന്മകൾ മാത്രം ചെയ്തീടണം
ഒന്നിച്ചു നിന്നു പൊരുതിടേണം:

ഹൈഫ ഫാത്തിമ
V A സെൻറ് ജോർജ് എച്ച്. എസ്സ്.എസ്സ് കുളത്തുവയൽ
പേരാമ്പ്ര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത