സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ശാലു മോൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:31, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശാലു മോൾ

ശാലുമോളെ അച്ഛൻറെ വിളികേട്ടാണ് നാലാം ക്ലാസ് ൽ പഠിക്കുന്ന ശാലുമോൾ എഴുന്നേറ്റത് അവൾ അങ്ങനെ ഒരു വിളി കേട്ടിട്ടില്ല, കാരണം, അവളുടെ അച്ഛൻ മുഴു കുടിയനും വഴക്കാളിയും മായിരുന്നു കൊറോണകാലം വന്നതു കൊണ്ട് ഇപ്പോൾ മദ്യമിപ്പോൾ ഇല്ല എവിടെ നിന്നും കിട്ടാനും ഇല്ല എന്താ ണ് അച്ഛാ ശാലുമോൾ ചോദിച്ചു

നല്ല പേടിയോടെ അവൾ അടുത്ത് ചെന്നു, മോൾ എന്തിനാ ഇന്നലെ അമ്മയോട് വഴക്കിട്ടത് അച്ഛൻ ചോദിച്ചു ആരാ പിന്നെ അച്ഛാ എന്റ പ്രൊജക്റ്റ് ചെയ്യാനുള്ള ബുക്ക് വേണം എന്ന് പറഞ്ഞു 4 ദിവസം ആയി അമ്മ വാങ്ങി തന്നില്ല, ശാലുമോളുടെ അച്ഛൻ ഒരു നിമിഷം ആലോചിച്ചു താൻ കുടിച്ചു കളഞ്ഞ കാശ് ഉണ്ടായിരുന്നു എങ്കിൽ തന്റെ മകൾക് ഒന്നല്ല 10 ബുക്ക് വാങ്ങി നൽകാമായിരുന്നു, തന്റെ കഴിഞ്ഞ കാലം ഓർത്തു അയാൾ മനസ്സിൽ പശ്ചാത്തപിച്ചു, തന്റ മനസ്സിൽ അയാൾ ഒരു തീരുമാനം എടുത്തു, ഇത്രയും ദിവസം താൻ കുടിച്ചില്ല, തനിക്ക് ഒന്നും സംഭവിച്ചുമില്ല, ഞാൻ ഇനി കുടി നിർത്തി, ഇനി തന്റെ മകൾക്കും കുടുംബത്തിനും വേണ്ടി ജീവിക്കും.

അങ്ങനെ ഈ കൊറോണകാലം കഴിയുമ്പോഴേക്കും അയാളൊരു പുതിയ മനുഷ്യനായി മാറി. കുടി നിർത്തി ശാലു മോൾക്കും കുടുംബത്തോടൊപ്പം സന്തോഷമായി ജീവിച്ചു

എൽസ മരിയ കെ സജോഷ്
3 A സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ