എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/അക്ഷരവൃക്ഷം/കൊറോണ -- മഹാമാരി
കൊറോണ-- മഹാമാരി
ഒരു സുന്ദരമായ ലോകം. അവിടെ ചൈന എന്ന മനോഹരമായ രാജ്യത്തിലെ ദുഹാൻ എന്ന സ്ഥലത്തിൽ ഒരു മാർക്കറ്റ് ഉണ്ടായിരുന്നു. ഒരുനാൾ ആ രാജ്യം മുഴുവൻ യാദൃശ്ചികമായി ഒരു രോഗം പിടിപെട്ടു. ആ രോഗത്തിൻറെ പേരാണ് കൊറോണ വൈറസ് അഥവാ കോവിഡ് 19. ഒരു വൈറസ് മൂലം ഉണ്ടാകുന്ന രോഗമാണിത്. മനുഷ്യനിൽനിന്ന് മനുഷ്യനിലേക്ക് ആണ് ആ രോഗം പിടിപെടുന്നത്. ഓരോ ദിവസം നോക്കുമ്പോഴും മനുഷ്യരുടെ അവസ്ഥ ഗുരുതരം ആകുവാൻ തുടങ്ങി. ആശുപത്രികളിൽ രോഗികൾ തിങ്ങി നിറഞ്ഞു തുടങ്ങി. ചൈനയിൽ വിദേശികളായ ഒട്ടനവധി പേർ ഉണ്ടായിരുന്നു. അവരിൽ ചിലരൊക്കെ ഈ രോഗം പിടിപെടാൻ തുടങ്ങി. ആ രോഗത്തിന് മരുന്നുകൾ ഒന്നും ഇല്ലായിരുന്നു. എന്നാലും ചെറിയ രീതിയിലുള്ള ടെസ്റ്റുകളും ചികിത്സയും ഒക്കെ ഉണ്ടായിരുന്നു.പെട്ടെന്ന് ആ രോഗം യാദൃശ്ചികമായി ലോകത്തിൻറെ മുക്കിലും മൂലയിലും പിടിപെട്ടു.സുന്ദരമായ ലോകം മുഴുവൻ കൊറോണ എന്ന മഹാമാരിയുടെ താവളമായി മാറി.ലോകത്തിലുള്ള ഒട്ടനവധി നഴ്സുമാർ സ്വന്തം കുടുംബത്തിൽ നിന്നും മാറി സ്വന്തം ജീവൻ കളഞ്ഞു. മറ്റുള്ളവർക്ക് വേണ്ടി പോരാടി. അങ്ങനെ ആരോഗ്യ പ്രവർത്തകർ ചേർന്ന് ഒട്ടനവധി പേരുടെ ജീവൻ രക്ഷിച്ചു. നിയമപാലകർ --ആരും ഇല്ലാതെ വഴിയോരങ്ങളിൽ കിടക്കുന്നവർക്ക് പൊതിച്ചോറ് നൽകി. പിന്നെ ലോകത്ത് ഉണ്ടായത് ഒരു പട്ടിണി അവസ്ഥയാണ്. വിദേശങ്ങളിൽ നിന്നെത്തിയ വരെ കുറേദിവസം കോരാൻറൻ ആക്കി. ഈ മഹാമാരി ബാധിച്ച എല്ലാ രാജ്യങ്ങളും ലോക് ഡൗൺ ആക്കി. ഗോവ എന്ന സംസ്ഥാനം ഒഴിച്ച് എല്ലാ സംസ്ഥാനങ്ങളും ലോക് ഡൗൺ ആക്കി.നിയമപാലകർ ആയ പോലീസുകാരും പട്ടാളക്കാരും ഒക്കെ വാഹനങ്ങളെ കടത്തിവിടാതെ ആയി. നിരവധി കടകൾ അടച്ചു. നിയമം ലംഘിക്കുന്ന അവരുടെ വാഹനങ്ങൾ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അങ്ങനെ ഒരാൾക്ക് പോലും ജോലിക്ക് പോകുവാൻ കഴിയാത്ത അവസ്ഥയായി. അങ്ങനെ കർഷകരും ക്ഷീരകർഷകരും ഹോട്ടൽ ഉടമസ്ഥരും അങ്ങനെ ഒട്ടനവധി പേർ പട്ടിണിയിലായി.വൃക്ക രോഗം കാൻസർ ഇങ്ങനെയൊക്കെയുള്ള മാരക രോഗങ്ങൾ ഉള്ളആൾക്കാരുടെ ചികിത്സയ്ക്ക് വേണ്ടിയുള്ള പണം കണ്ടെത്താൻ പോലും പറ്റാത്ത ഒരു അവസ്ഥയിലേക്ക് കാര്യങ്ങൾ മാറി. ഒട്ടനവധിപേർ പണമില്ലാതെ ദാരിദ്ര്യത്തിൽ ആയി. സർക്കാർ നേരിട്ട് റേഷൻ കടകൾ വഴി ആളുകൾക്ക് ഭക്ഷ്യ വിതരണം കിറ്റ് നൽകി. അങ്ങനെ കുറെ പേർ ജീവിതം മുന്നോട്ട് തള്ളി നീക്കി. വയസ്സായവർക്ക് പെൻഷൻ നൽകി സർക്കാർ സഹായിച്ചു. ഒടുവിൽ ആ ലോകം കൊറോണ പടർന്നുപിടിച്ച നശിച്ച ലോകം ആയി മാറി. ലോകത്തിൻറെ രോഗമുക്തി ക്കായി നമുക്ക് പോരാടാം പ്രാർത്ഥിക്കാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ