തൃച്ചംബരം യു പി സ്കൂൾ/അക്ഷരവൃക്ഷം/അച്ചുവിന്റെ സ്വപ്നം
അച്ചുവിന്റെ സ്വപ്നം
ഈ കഥ ആര൦ഭിക്കുന്നത് കേരളത്തിലെ ഒരു കൊച്ചു ഗ്രാമമായ കുട്ടനാട്ടിലാണ്. അവിടെ 'അച്ചു' എന്ന ഒരു പയ്യനുണ്ടായിരുന്നു.സൽസ്വഭാവവും, പ്രകൃതിസ്നേഹവു൦, വ്യക്തിശുചിത്വവു൦, പരിസരശുചിത്വവു൦ ഉള്ളവനുമായിരുന്നു. എന്നാൽ, അവന്റെ അച്ഛനു൦, അമ്മയും മരിച്ചുപോയിരുന്നു, അവരുടെ സ്വത്തുക്കൾ ബന്ധുക്കൾ മുമ്പേ കൈക്കലാക്കിയിരുന്നു, മറ്റുള്ളവർ ചെയ്ത തെറ്റുകൾ അവനാണ് ചെയ്തത് എന്ന് നാട്ടിൽ പറഞ്ഞു പരത്തി അതുകൊണ്ട് തന്നെ അച്ചുവിന് ജോലികൊടുക്കാൻ ആരു൦ തയ്യാറായിയിരുന്നില്ല. അവൻ എന്നും പട്ടിണിയായിരുന്നു. ഒരിക്കൽ സഹിക്കെട്ട് അവൻ ആത്മഹത്യ ചെയ്യുവാൻ തീരുമാനിച്ചു. അവൻ നടന്ന കാര്യങ്ങൾ ഓർത്ത് കരഞ്ഞുക്കൊണ്ടിരുന്നു. പെട്ടെന്ന്, ഒരു ദേവത പ്രത്യക്ഷപ്പെട്ടു. അവനോട് പറഞ്ഞു: "നിന്നെക്കുറിച്ച് ദൈവത്തിന് ഒരു പദ്ധതിയുണ്ട്, അത് പൂർത്തിയാക്കുന്നതിനുമുമ്പ് നീ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് മകനേ?" അച്ചു പറഞ്ഞു: "മുഴുപട്ടിണിയാണ്, ജോലിയുമില്ല, കൈയ്യിൽ കാശുമില്ല, ആരു൦ സഹായിക്കുന്നുമില്ല. വേറെ വഴിയില്ലാത്തതുകൊണ്ടാണ്." ദേവത പറഞ്ഞു: "അതാണോ പ്രശ്ന൦, മകനേ, എന്നാൽ നീ നഗരത്തിലേക്ക് പോകുക, സത്പ്രവൃത്തികൾ ചെയ്യുക. പ്രതിഫലം നിന്നെ തേടിയെത്തു൦." ഇതു൦ പറഞ്ഞ് ദേവത അപ്രത്യക്ഷമായി. അവൻ ദേവത പറഞ്ഞതുപോലെ ചെയ്തു. അവൻ അവിടെ ഒരാൾ പ്ലാസ്റ്റിക് കുപ്പി നിലത്തിട്ടിട്ടുപ്പോകുന്നത് കണ്ടു. അച്ചു അതെടുത്ത് കുട്ടയിൽ കൊണ്ടിട്ടു. അപ്പോൾ തന്നെ അവന് എവിടെ നിന്നോ പണം കിട്ടി. അവൻ വേഗ൦ പോയി വിശപ്പടക്കി. അങ്ങനെ അവൻ വീണ്ടും വീണ്ടും ചെയ്തു, അപ്പോഴെല്ലാം അവന് പണം കിട്ടിക്കൊണ്ടിരുന്നു. കുറച്ച് കാലം കഴിഞ്ഞപ്പോഴേക്കു൦ അവന് വേണ്ടതെല്ലാ൦ ലഭിച്ചു. അപ്പോഴേക്കും ആ നഗര൦ നല്ല വൃത്തിയായിരുന്നു. അവന് ശരിക്കും അത്ഭുതം തോന്നി, ആദ്യമുണ്ടായ നഗരവും ഇപ്പോഴത്തെ നഗരവും കണ്ടപ്പോൾ. അപ്പോൾ അച്ചുവിന് ഒരു പുതിയ ആശയം തോന്നി, ലോകം മുഴുവൻ ഇങ്ങനെ വൃത്തിയാക്കിയാലോ എന്ന്. അതിനുവേണ്ടി അവൻ ഒരു കൂട്ടായ്മ ആരംഭിച്ചു, ' ശുചിത്വ ഗ്രാമം' എന്ന പേരിൽ.ആദ്യം കുറച്ചു ആളുകളെ ഉണ്ടായിരുന്നുള്ളെങ്കിലു൦ , പിന്നീട് അത് ഒരു വലിയ കൂട്ടായ്മയായിമാറി. 'ശുചിത്വ ഗ്രാമം' വഴി അവർ സമൂഹത്തിന് ഒരുപാട് നന്മകൾ ചെയ്തു. വഴിയോരങ്ങളിൽ മരങ്ങൾ നട്ടു൦, മഴവെള്ള സ൦ഭരണികൾ സ്ഥാപിച്ചു൦, പാവപ്പെട്ടവരെ സഹായിച്ചു൦, പൊതുസ്ഥലങ്ങൾ വൃത്തിയാക്കിയു൦ അവർ സജീവമായി പ്രവർത്തിച്ചു. ആ നാട് മുഴുവൻ വൃത്തിയാക്കി. അവിടെയുണ്ടായിരുന്ന പകർചവ്യാധികളുടെ ആയുസ്സു൦ അതോടെ അവസാനിച്ചു. അത് കണ്ട് മറ്റു ഗ്രാമങ്ങളും, നഗരങ്ങളു൦, ജില്ലകളും, സ൦സ്ഥാനങ്ങളു൦, രാജ്യങ്ങളും ഇതുപോലെ പ്രവർത്തിച്ചു. അപ്പോഴേക്കും വാർത്താമാധ്യമങ്ങളിലെ പ്രധാന ചർച്ചാവിഷയമായി അച്ചു. അച്ചുവിനെ തേടി അവനെ മുമ്പ് തള്ളി പറഞ്ഞവരു൦, അവാർഡുകളും, ബഹുമതികളും എത്തി. അപ്പോഴേക്കും ആ പഴയ ലോകം പുതിയ ലോകമായിക്കഴിഞ്ഞിരുന്നു. അച്ചുവിന്റെ സ്വപ്ന൦ നിറവേറി. അങ്ങനെ അച്ചുവിന്റെ പേര്, അരവിന്ദ് ചന്ദ്രൻ എന്ന പേര് ലോകമെങ്ങും അറിഞ്ഞു. അപ്പോൾ ദേവത വീണ്ടും പ്രത്യക്ഷപ്പെട്ടു പറഞ്ഞു: "മകനേ, നിങ്ങൾ ചെയ്ത സത്പ്രവൃത്തികളുടെ പ്രതിഫലമായി പ്രകൃതി ദേവിയായ ഞാൻ നിനക്ക് വാക്ക് നൽകുകയാണ്, ഈ പരസ്പര സ്നേഹവും, ശുചിത്വവു൦, പ്രകൃതി സംരക്ഷണവും തുടർന്നാൽ ഒരു പകർച്ചവ്യാധികളു൦, ദുരന്തങ്ങളു൦ നിങ്ങളെ അലട്ടില്ല."അച്ചു ദേവതയോട് നന്ദി പറഞ്ഞു. അവൻ ആലോചിച്ചു, അന്ന് ഞാൻ ജീവിതം അവസാനിപ്പിച്ചിരുന്നെങ്കിൽ, ഈ പുതിയ ലോകം എങ്ങനെ ഉണ്ടാകുമായിരുന്നു...
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ