Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിയിലെ അതിഥി
അല്ലയോ... മനുഷ്യ...
നിങ്ങളേന്തിനിന്നെന്നേ
ഭയന്നീടണം...
ഞാൻ ഈ ഭൂമിയിലെ
അതിഥി... നിങ്ങളുടെ
പുതിയൊരു അതിഥി
യാത്രയാണെനിക്ക്
ഏറെ പ്രിയം...
അതിൽ നിങ്ങളെ
ചിലരെ ഞാനൊന്ന്
തലോടി.....
അതിൽ ചിലർ
മണ്ണോട് ചേർന്നു...
മറ്റുചിലർ ഇന്ന്
തടവറയിലും...
നിങ്ങളെ ഹൃത്തിൽ
ഞാനൊരു മഹാമാരി
നിങ്ങളെനിക്ക് ഭയത്താൽ ഇട്ടൊരു നാമം "കൊറോണ "
നിങ്ങളെ ഉള്ളിലെ
ഭയം ഞാനറിയുന്നു
മനുഷ്യ..... കാരണം
നിന്നിലെ അഹങ്കാരം ഇന്നെവിടെ ?
നീച പ്രവർത്തികളും
കൊല്ലും കൊലയും മെവിടെ ?
ജാതിയും മതവും
ഇന്നെവിടെ ?
നിങ്ങൾ ഇന്നെത്ര ശാന്തരാണ്
വിചനമായ തെരുവുകൾ
നിശ്ചലമായ കലാലയങ്ങൾ
എന്തിനേറെ പരസ്പര
സംസാരവും സ്പർശനവും ആലിംഗനവുമില്ല ഇതെല്ലാം നിന്റെ ഭയത്തെ വിളിച്ചറിയിക്കുന്നു....
എന്നോട് നേരിടാൻ നിങ്ങൾക്ക് ആയുധങ്ങളില്ല. എന്നാലും നിന്റെ യുക്തിയെയും ജാഗ്രതയെയും ഞാൻ ഭയക്കുന്നു...
അതാണ് നിങ്ങളുടെ വിജയവും....
നിങ്ങൾ ഈ ലോകത്തെ സ്വർഗ്ഗമാക്കിടുവിൻ
അഹങ്കാരങ്ങളില്ലാത്ത
നീച പ്രവർത്തികളില്ലാത്ത
കൊല്ലും കൊലയും ഇല്ലാത്ത സ്വർഗ്ഗമാക്കിടുവിൻ...
അന്ന് ഞാൻ പോകാം
അതിഥിയായി വന്ന ഞാൻ അതിഥിയായി തന്നെ മടങ്ങാം....
|