ആമ്പിലാട് സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ എന്ന രോഗം മഹാമാരിയായി തുടരുകയാണ്

Schoolwiki സംരംഭത്തിൽ നിന്ന്
22:10, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14640 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന രോഗം മഹാമാരിയായി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്ന രോഗം മഹാമാരിയായി തുടരുകയാണ്

കൊറോണ എന്നതിനെപ്പറ്റി എനിക്കൊന്നും അറിയില്ലായിരുന്നു. എന്നാൽ അച്ചനും അമ്മയും ഏട്ടനും ഒക്കെ പറയുന്നത് കേട്ടാണ് രോഗത്തെ പറ്റി എനിക്ക് മനസ്സിലായത്. കുറെയൊക്കെ നല്ല ശീലങ്ങൾ പഠിക്കാനും ഈ രോഗം കാരണമായി. അച്ചൻ പറയുന്നത് കേട്ടിരുന്നു, പണ്ടൊക്കെ മുതിർന്നവരും മറ്റും വീട്ടിൽ വരുമ്പോൾ കിണ്ടിയിൽ വെളളവും ബക്കറ്റിൽ വെളളവുമൊക്കെ ഉണ്ടായിരുന്നു. വീട്ടിൽ വരുന്നവരെല്ലാരും കാലും മുഖവും കഴുകിയത് ശേഷം മാത്രമേ വീട്ടിൽ കയറാറുളളൂ. എന്നാൽ പിന്നെയൊക്കെ കല്യാണത്തിനും പത്താൾ കൂടുന്ന അടിയന്തിരത്തിലും സദ്യയൊക്കെ കഴിക്കുമ്പോൾ പലയാൾക്കാരും ഞാനുൾപ്പെടെ കൈയോ മുഖമോ കഴുകാറില്ല. എന്നാൽ ഇന്ന് സോപ്പിട്ട് കൈയും മുഖവും കഴുകുന്നത് ഒരു ശീലമായ് മാറി. ഈ നല്ല ശീലത്തോടൊപ്പം ഈ കൊറോണയെ നേരിടാൻ എല്ലാവരും ഒപ്പം നിൽക്കണം എന്നാണ് എൻറെ ആഗ്രഹം.

STAY HOME STAY SAFE
 

ശ്രീനന്ദ കെ
3 ആമ്പിലാട് സൌത്ത് എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം