സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി ദുരന്തം

Schoolwiki സംരംഭത്തിൽ നിന്ന്
21:56, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി ദുരന്തം


മലചുരത്തിയ നീരുറവകൾ
അണകൾ കെട്ടി അടച്ചു നാം
പുഴയൊഴുകിയ വഴികളൊക്കെയും
മതിലുകല്ലുകൾ പാകി നാം
കുന്നിടിച്ചു നിരത്തി നാം
പുഴകളൊക്കെ നികത്തി നാം
പണിതു കൂട്ടി രമ്യ ഹർമ്യം
കൃഷിനിലങ്ങൾ നികത്തി നാം
ദാഹനീരുമതൂറ്റിവിറ്റു
നേടി കോടികളും
ഭൂമി തന്നുടെ നിലവിളി
അതു കേട്ടതില്ല അന്നു നാം
പ്രകൃതി തന്നുടെ സങ്കടം
അണ നിറഞ്ഞൊരു നാളിൽ നാം
പകച്ചുപോയി പ്രളയമെന്നൊരു മാ രി
തന്നുടെ നടുവിൽ
കൈയ്പിടിച്ച് കയത്തിലായൊരു
ജീവൻ തിരികെ തരാൻ
ഒത്തുചേർന്ന് നമ്മളൊന്നായ്
ഒരു മനസ്സായ് അന്നു നാം
 

സെറ
2 A സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത