ജി.യു.പി.സ്കൂൾ നിറമരുതൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം.

Schoolwiki സംരംഭത്തിൽ നിന്ന്
21:52, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം
   എത്ര സുന്ദരവും മനോഹരമാണ് പ്രകൃതി  ശ്വസിക്കാൻ ശുദ്ധവായു കഴിക്കാൻ ഭക്ഷണം ശുദ്ധജലവും പ്രകൃതിയിൽ അടങ്ങിയിരിക്കുന്നു. നാം അടക്കമുള്ള ജീവജാലങ്ങൾ പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്.  ഈ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. ഇതിനു വേണ്ടി മാലിന്യങ്ങൾ നല്ലരീതിയിൽ സംസ്കരിച്ചു ജലസ്രോതസ്സുകൾ സംരക്ഷിച്ചു നമുക്ക് പ്രകൃതിയെ പരിപാലിക്കാം. 
   ഇപ്പോഴും നമ്മുടെ ലോകം കൊറോണ എന്ന മഹാമാരി ലൂടെ കടന്നു പോവുകയാണെന്ന് ഏവർക്കുമറിയാം.  ഈയൊരു സാഹചര്യത്തിൽ ശുചിത്വം എന്ന വാക്ക് കൂടുതൽ പ്രാധാന്യമർഹിക്കുന്നു.  വ്യക്തി ശുചിത്വം , ഗൃഹ ശുചിത്വം,  പരിസര ശുചിത്വം എന്നിവയാണ് ആരോഗ്യ ശുചിത്വത്തിന് മുഖ്യ ഘടകങ്ങൾ.  ആരോഗ്യ ശുചിത്വ പാലനത്തിന് പോരായ്മകളാണ് 90 ശതമാനം രോഗങ്ങൾക്കും കാരണം.  ശക്തമായ ശുചിത്വ ശീലങ്ങളുടെ അനുവർത്തനം അല്ലെങ്കിൽ പരിഷ്കരണമാണ് ഇന്നത്തെ ആവശ്യം.  വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട് കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളും ജീവിതശൈലി രോഗങ്ങളും നല്ലൊരു പരിധിവരെ ഒഴിവാക്കാൻ നമുക്ക് കഴിയും വ്യക്തിശുചിത്വം പാലിച്ചു കൊണ്ടും സാമൂഹ്യ അകലം പാലിച്ചുകൊണ്ട് കൊറോള ക്കെതിരെ നമുക്ക് പൊരുതാം. 


കാർത്തിക് ഇ
5 B ജി.യു.പി.എസ്.നിറമരുതൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം