എ.എം.യു.പി.സ്കൂൾ അരീക്കാട്/അക്ഷരവൃക്ഷം/ മടക്കം

Schoolwiki സംരംഭത്തിൽ നിന്ന്
21:09, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amupsareekkad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മടക്കം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മടക്കം


ചിരിക്കുന്നു പാരിടം
കുളിരണിയുന്നു കൺനിറയെ
പാറി നടക്കുന്നിതാ ചുറ്റിലും
ഭയമേതുമില്ലാതെ പറവകൾ
വെട്ടാനോങ്ങുന്ന മഴുവിനെ നോക്കി
ഭയന്നൊരാ തണൽമരക്കാമ്പ്
ഭയന്നോടിയകന്ന മാനവനെ -
നോക്കിയന്തിച്ചു നിന്നു.
അന്ന് മലിനമായ് മലീമസമായ്
തട്ടി തടഞ്ഞൊഴുക്കിയിരുന്നൊരാറുകൾ
താനറിയാതെ തെളിനീരൂറി വരുന്നതു ക-
ണ്ടാനന്ദ പുളകിതയായി
പ്രാണവായുവും തെളിഞ്ഞു
കുടിനീരും തിളങ്ങി
ശ ക ട ശബ്ദങ്ങളെല്ലാമൊതുങ്ങി
പഞ്ചഭൂതങ്ങളൊക്കെയും ചോദിച്ചു?
ആരിവൻ??? ആരിവൻ???
ഇത്രമേൽ കരുത്തൻ
മാനവരാശിയെ കിടുകിടാ വിറപ്പിപ്പോൻ
ആരാണാ ശക്തിമാൻ
ഇത്തിരി ക്കുഞ്ഞൻ കൊറോണയോ?
 

ഫാദി മുഹമ്മദ്
7c എ എം യു പി സ്കൂൾ അരീക്കാട്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത