എടക്കുളം വിദ്യാതരംഗിണി എൽ പി എസ്/അക്ഷരവൃക്ഷം/രാജാവായ കൊറോണ
രാജാവായ കൊറോണ സൃഷ്ടിക്കുന്നു
ലോകത്തിലെ നിരവധി രാജ്യങ്ങളിലൊന്നാണ് ചൈന.. ചൈനയിലെ വുഹാനിൽ നിന്ന് കൊറോണ എന്ന് പേരുള്ള ഒരു മഹാമാരി ഏകദേശം എല്ലാ രാജ്യങ്ങളെയും കീഴടക്കി.. ഈ മഹാമാരി നമ്മുടെ ഇന്ത്യയിലും കൊച്ചു കേരളത്തിലുമെത്തി.. സ്കൂളുകൾ അടച്ചു. കടകൾ പൂട്ടി.. എല്ലാം ഈ വൈറസ് നിർത്തിച്ചു. പിന്നാലെ ലോക്ക്ഡൗണുമെത്തി.. ഇവനെ പിടിച്ചു കെട്ടാനുള്ള മരുന്നുമില്ല പോൽ.. മാസ്ക് ധരിക്കുക.. കൈകൾ അണുവിമുക്തമാക്കുക തുടങ്ങിയവയാണ് രക്ഷ.. ഏറെ പേരും അനുസരിച്ചു.. ചിലർ മുഖം തിരിച്ചു.. അങ്ങനെയിരിക്കെ ലോകത്ത് ധാരാളം പേർ മരണപ്പെട്ടു.. കൊറോണ രാജാവായി വാണു.. വലുതും ചെറുതുമായ വീടുകൾ അടഞ്ഞു കിടന്നു.. ആളുകൾ അടങ്ങിത്തുടങ്ങി.. സഹികെട്ട ആളുകൾ രാജാവറിയാതെ കൈകൾ അണുവിമുക്തമാക്കി.. സമ്പർക്കങ്ങളൊക്കെ ഒഴിവാക്കി.. കൊറോണ രാജാവ് പേടിച്ചുപോയി. ശല്യം കുറയുന്നെന്നു മനസ്സിലാക്കിയ ആളുകൾ കഴിയുന്നിടത്തൊക്കെ ഹാൻഡ് വാഷുകൾ സ്ഥാപിച്ചു.. കൊറോണ രാജാവിനെ കഴുകി കഴുകി കൈ കഴുകി... ഹല്ല... പിന്നെ !!! നമുക്ക് ഓടിക്കണം ഈ രാജാവിനെ.. ല്ലേ.. ഗുണപാഠം.. പറയുന്നത് കേട്ടാൽ കൊറോണയും ഓടും.. Stay Home Stay Safe
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊയിലാണ്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊയിലാണ്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം