എടക്കുളം വിദ്യാതരംഗിണി എൽ പി എസ്/അക്ഷരവൃക്ഷം/രാജാവായ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
രാജാവായ കൊറോണ

ലോകത്തിലെ നിരവധി രാജ്യങ്ങളിലൊന്നാണ് ചൈന.. ചൈനയിലെ വുഹാനിൽ നിന്ന് കൊറോണ എന്ന് പേരുള്ള ഒരു മഹാമാരി ഏകദേശം എല്ലാ രാജ്യങ്ങളെയും കീഴടക്കി.. ഈ മഹാമാരി നമ്മുടെ ഇന്ത്യയിലും കൊച്ചു കേരളത്തിലുമെത്തി.. സ്കൂളുകൾ അടച്ചു. കടകൾ പൂട്ടി.. എല്ലാം ഈ വൈറസ് നിർത്തിച്ചു. പിന്നാലെ ലോക്ക്ഡൗണുമെത്തി.. ഇവനെ പിടിച്ചു കെട്ടാനുള്ള മരുന്നുമില്ല പോൽ.. മാസ്ക് ധരിക്കുക.. കൈകൾ അണുവിമുക്തമാക്കുക തുടങ്ങിയവയാണ് രക്ഷ.. ഏറെ പേരും അനുസരിച്ചു.. ചിലർ മുഖം തിരിച്ചു.. അങ്ങനെയിരിക്കെ ലോകത്ത് ധാരാളം പേർ മരണപ്പെട്ടു.. കൊറോണ രാജാവായി വാണു.. വലുതും ചെറുതുമായ വീടുകൾ അടഞ്ഞു കിടന്നു.. ആളുകൾ അടങ്ങിത്തുടങ്ങി.. സഹികെട്ട ആളുകൾ രാജാവറിയാതെ കൈകൾ അണുവിമുക്തമാക്കി.. സമ്പർക്കങ്ങളൊക്കെ ഒഴിവാക്കി.. കൊറോണ രാജാവ് പേടിച്ചുപോയി. ശല്യം കുറയുന്നെന്നു മനസ്സിലാക്കിയ ആളുകൾ കഴിയുന്നിടത്തൊക്കെ ഹാൻഡ് വാഷുകൾ സ്ഥാപിച്ചു.. കൊറോണ രാജാവിനെ കഴുകി കഴുകി കൈ കഴുകി... ഹല്ല... പിന്നെ !!! നമുക്ക് ഓടിക്കണം ഈ രാജാവിനെ.. ല്ലേ.. ഗുണപാഠം.. പറയുന്നത് കേട്ടാൽ കൊറോണയും ഓടും..

Stay Home Stay Safe

വൈഗലക്ഷ്മി
III A എടക്കുളം വിദ്യാതരംഗിണി എൽ പി എസ്
കൊയിലാണ്ടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം