ഗവൺമെന്റ് യു പി എസ്സ് വെള്ളുത്തുരുത്തി/അക്ഷരവൃക്ഷം/ദിനചര്യയാവട്ടെ ശുചിത്വം
ദിനചര്യയാവട്ടെ ശുചിത്വം
വൃത്തി തുടങ്ങേണ്ടത് വീട്ടിൽ നിന്നുതന്നെയാണ്.വ്യക്തി ശുചിത്വമാണ് വൃത്തിയുടെ അടിസ്ഥാന ഘടകം. ഒപ്പം പരിസരശുചിത്വവും സാമൂഹ്യ ശുചിത്വവും കൂടിയാകുമ്പോൾ ആരോഗ്യമുള്ള ഒരു ജനത എന്ന ആശയത്തിന്റെ അടിത്തറ പാകാൻ കഴിയും.കുടുംബത്തിൽ നിന്ന് ,വിദ്യാലയങ്ങളിൽ നിന്ന് , ചുറ്റുപാടുകളിൽ നിന്ന് സാമൂഹ്യസുരക്ഷാ ശീലങ്ങൾ ഒരു കുട്ടിക്ക് ആർജ്ജിക്കാൻ കഴിയും. എങ്ങിനെയാണ് ഒരു കുട്ടിക്ക് സാംക്രമിക രോഗങ്ങളിൽ നിന്ന് സ്വയം രക്ഷ നേടുന്നതിനും ചുറ്റുപാടുകളെ രക്ഷപെടുത്താനും കഴിയുക? അധികമായി ഒന്നും ചെയ്യേണ്ടതില്ല; പഠിച്ചവ മനസ്സിൽ അടച്ചുവക്കാതെ ചെയ്തു ശീലിച്ചാൽ മതി.അലക്കിയുണങ്ങിയ വസ്ത്രങ്ങൾ ധരിച്ചും രണ്ടുനേരത്തെ കുളി ശീലിച്ചും ആഹാരത്തിനു മുമ്പും ശേഷവും കൈകളും മുഖവും വൃത്തിയായി കഴുകിയും സ്വയം പ്രതിരോധിക്കാൻ പറ്റും. വേണം ചുറ്റുപാടിനെക്കുറിച്ചും നമുക്ക് കരുതൽ.ചപ്പുചവറുകൾ വീടിനു ചുറ്റും കുന്നുകൂടിയാൽ,അവ അലക്ഷ്യമായി വലിച്ചെറിഞ്ഞാൽ നാം തോറ്റുപോകും.നമ്മുടെ വ്യക്തിശീലങ്ങളെ ചുറ്റുപാടുകളിലേക്കും സമൂഹത്തിലേക്കും വ്യാപിപ്പിക്കാൻ കഴിയണം.പൊതു ഇടങ്ങൾ തുപ്പാനും മാലിന്യങ്ങൾ വലിച്ചെറിയാനുമുള്ളതല്ല എന്ന തിരിച്ചറിവ് ഓരോ വ്യക്തിക്കുമുണ്ടാവണം. വളരാനിടമില്ലെങ്കിൽ കൊതുകുകളും എലികളുമൊന്നും പെരുകില്ല.അങ്ങനെ സംഭവിച്ചാൽ ഡെങ്കി,മലമ്പനി,എലിപ്പനി തുടങ്ങിയവ മാഞ്ഞു പോകുകയും മനുഷ്യന് ആരോഗ്യവും സമ്പത്തും വലിയൊരളവിൽ സമാധാനവും നിലനിൽക്കുകയും ചെയ്യും. "ഒത്തുപിടിച്ചാൽ മലയുംപോരും "എന്നത് പഴംചൊല്ല് മാത്രമാക്കേണ്ടതില്ല; ഒക്കാതെന്തുണ്ട് എന്ന് അറിഞ്ഞു ശീലിക്കാം. നമ്മുടെ നാടിനെ കാക്കാൻ ശുചിത്വം ഒരു ശീലമാക്കാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം