ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/അക്ഷരവൃക്ഷം/ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
19:39, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി


പ്രകൃതി ഭംഗി പച്ച വിരിച്ചു നിൽക്കുന്ന നെൽപ്പാടങ്ങൾ
അതിൽ വെള്ള മുത്ത് വിതറിയതുപോലെ കൊറ്റികൾ
കാറ്റിലാടിക്കളിക്കുന്ന വൃക്ഷങ്ങൾ
ഒളിച്ചുവെക്കുന്ന പഴങ്ങൾ.
മലനിരകളിൽനിന്നുത്ഭവിച്ച് കളകള- മൊഴുക്കുന്ന നദികൾ.
നദീ സമതലങ്ങളിൽ വിരിഞ്ഞു നിൽക്കുന്ന പൂക്കൾ.
 അവയുടെ പൂന്തേൻ നുകരാൻ പാറിവരുന്ന ശലഭങ്ങൾ.
 ആ സമതലത്തെ കുളിരണിയിക്കാൻ വരുന്ന മാരുതനും
അതിൽ നൃത്തമാടി വരുന്ന അപ്പൂപ്പൻ താടിയും കണ്ണിനു കുളിർമ നൽകുന്നു.
 പ്രഭാതത്തിൽ സംഗീതം പടിച്ചു കൊണ്ടിരുന്നകോകിലങ്ങൾ അന്തി ആയപ്പോൾ കൂടണയുന്നു.
 അവ ഇണ ചേരുന്നത് ഭംഗി കൂട്ടാൻ എന്നപോലെ വർഷവും എത്തി.
നാല് ഋതുക്കൾ പറഞ്ഞാലും തീരുകില്ലയീ പ്രകൃതി ഭംഗി.

 

പൗർണമി
7B ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത