സെന്റ് മേരീസ് എച്ച്.എസ്.പോത്താനിക്കാട്/അക്ഷരവൃക്ഷം/ രാത്രി

Schoolwiki സംരംഭത്തിൽ നിന്ന്
16:55, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രാത്രി

രാത്രി അവളൊരു ഇരുണ്ട പെൺകൊടി,
തമസ്സിനു മാത്രമായ് സൗന്ദര്യത്തെ പകുത്തു നൽകിയവൾ
കറുത്ത കൂന്തലിൽ നക്ഷത്രപ്പൂക്കൾ ചൂടി
ആകാശത്തിന്റെ വിദൂരത്തിൽ നിന്ന് മരച്ചില്ലകൾക്കിടയിലൂടെ എത്തിനോക്കുന്ന ചന്ദ്രൻ
പാൽനിലാവിനാൽ പുടവയണിഞ്ഞവൾ
ശാന്തമായ സ്വരൂപത്തിനുള്ളിൽ വികൃതമായ മനസ്സ് ഒളിപ്പിച്ചവൾ
മാടനും മറുതയ്ക്കും വിഹരിക്കുവാൻ സ്വതന്ത്രമായൊരു ലോകം കൊടുത്തവൾ
കെട്ടിയാടിയ വേഷങ്ങൾ അത്രയും അഴിഞ്ഞുവീഴുന്നതിന് സാക്ഷിയായവൾ
അവളും ഒരു പ്രതീകമാകാം...പ്രതിനിധി-യാകാം
ഒറ്റപ്പെട്ട സ്ത്രീത്വത്തിന്റെ...
നഷ്ടപ്പെട്ട പ്രണയത്തിന്റെ...
വേരറ്റ സ്നേഹത്തിന്റെ...
മുറിവേറ്റ ഹൃദയത്തിന്റെ...
മൺമറഞ്ഞ ബാല്യത്തിന്റെ...
ചിതലരിച്ച പൈതൃകത്തിന്റെ ...
കരുണ വറ്റിയ മാനവഹൃത്തിന്റെ...
ഓജസ്സുറ്റ പ്രതീകം.

നന്ദന
9 സെന്റ് മേരീസ് ഹൈസ്കൂൾ പോത്താനിക്കാട് എറണാകുളം കോതമംഗലം
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത