ഗവ. യു പി സ്കൂൾ പുതുപ്പള്ളി നോർത്ത്/അക്ഷരവൃക്ഷം/വടക്കു നിന്നൊരു അതിഥി

Schoolwiki സംരംഭത്തിൽ നിന്ന്
16:17, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വടക്കു നിന്നൊരു അതിഥി


വൈകിട്ടത്തെ പക്ഷികളുടെ കലപില ശബ്ദം കേട്ടു വരാന്തയിൽ കിടന്ന എന്റെ കണ്ണിൽ അത് വളരെ പെട്ടെന്നു തന്നെ ഉടക്കി. മഞ്ഞ തൂവൽ കണ്ടപ്പോൾ ഞാൻ കരുതി വല്ല ഓലഞ്ഞാലിയും ആയിരിക്കുമെന്ന്.

പക്ഷെ അവനെ അങ്ങിനെ പെട്ടെന്ന് ഞാൻ തള്ളിക്കളഞ്ഞില്ല. ഏതൊരു പക്ഷിയെ കണ്ടാലും ഞാൻ അവയെ നന്നായി നിരീക്ഷിക്കും.

തലയിയൊരു കറുത്ത തലപ്പാവ്, പട്ടുസാരി തുമ്പു പോലെ നീണ്ട വാല്. കാഴ്ചയിൽ ചെറുതാണെങ്കിലും ഇവന്റെ ഭംഗി ആരെയും മയക്കും. അത് ഒരു നാകമോഹനായിരുന്നു. ഇവന്റെ തലയും കൂർത്ത ശിഖയും കറുപ്പാണ്. താടിയും തൊണ്ടയും ചാരനിറം. ഇതിനെ സെപ്റ്റംബർ മുതൽ മെയ് വരെയാണ് നമ്മുടെ നാട്ടിലെങ്ങും കാണുക. ഇവനെ ഒരിക്കൽ കണ്ടാൽ നമുക്ക് മറക്കാൻ കഴിയില്ല. അത്രയും സുന്ദരനാണ്. ഇവന്റെ പറക്കലിന് നല്ല വേഗവും ചേലുമുണ്ട്. പറക്കുമ്പോൾ ഇവന്റെ നാടത്തൂവലുകൾ പട്ടത്തിൽ പിടിപ്പിച്ച വാലു പോലെ തോന്നിക്കും

ഹിമാലയത്തിനപ്പുറത്തു നിന്നും നാടുകാണാൻ വന്ന ഇവന്റെ ഭംഗി എന്റെ മനസിൽ ആനന്ദവും ആകാംക്ഷയും കൂടെ മറക്കാത്ത ഒരു അനുഭവവും നൽകി.


മരിയാറോഷൻ
7 A ഗവ.യു.പി.എസ് പുതുപ്പള്ളി നോർത്ത്
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം