ഗവൺമെന്റ് എൽ പി എസ്സ് ആയാംകുടി/അക്ഷരവൃക്ഷം/പ്രകൃതിയുടെ തോട്ടി

Schoolwiki സംരംഭത്തിൽ നിന്ന്

പതിവുപോലെ റീന അതിരാവിലെ ഉണർന്നു. അമ്മയെ അന്വേഷിച്ച് അവൾ മുറ്റത്തേക്കിറങ്ങി. റീന നോക്കിയപ്പോൾ അടുക്കളവശത്ത് ഒരു കാക്ക എന്തൊക്കെയോ കൊത്തിപ്പെറുക്കിത്തിന്നുന്നു. അതുകണ്ട റീന ഒരു കല്ലെടുത്ത് കാക്കയെ എറിഞ്ഞു. കാക്ക പറന്നുപോയി. ഇതെല്ലാം കണ്ടുകൊണ്ടുവന്ന അമ്മ പറഞ്ഞു കാക്കയെ ഓടിക്കരുത് മോളേ. അവരാണ് നമ്മുടെ പരിസരം വൃത്തിയാക്കുന്നത്. പ്രകൃതിയുടെ തോട്ടി എന്നാണ് കാക്ക അറിയപ്പെടുന്നതുപോലും. നമ്മൾ വലിച്ചെറിഞ്ഞ ഭക്ഷണ അവശിഷ്ടങ്ങളെല്ലാം കൊത്തിപ്പെറുക്കി നമ്മുടെ പരിസരമെല്ലാം വൃത്തിയാക്കുന്നത് കാക്കകളാണ്.

റീനയ്ക്ക് അമ്മ പറഞ്ഞ കാര്യങ്ങളെല്ലാം മനസ്സിലായി. പിന്നീട് ഒരിക്കലും അവൾ കാക്കകളെ ഓടിച്ചിട്ടില്ല. .

തീർത്ഥ രാജീവ്
2 A ഗവ. എൽ. പി. എസ്. ആയാംകുടി
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ