ഗവ.എൽ.പി.എസ് വെട്ടിപ്പുറം/അക്ഷരവൃക്ഷം/ഈ മഹാമാരിയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
15:22, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഈ മഹാമാരിയിൽ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഈ മഹാമാരിയിൽ


ഈ മഹാമാരിയിൽ
     
ഈ ജഗത്തിൻ ജനം പകച്ചുപോയി
എന്താണു മുമ്പോട്ടെ-
ന്നോർത്തു പോയി
ഒരുമിച്ചു നിന്നു നാം
പോരാടിടാം
ഒത്തൊരുമിച്ചു നാം
പോരാടിടാം

    പണത്തിനു വേണ്ടി
    പുറകേ നടന്നവർ
    പണമൊന്നു കാണാൻ
    കൊതിച്ചു പോയി
    പണമല്ല വലുതെന്ന
    നഗ്ന സത്യത്തെ
    തിരിച്ചറിയുന്ന
    സമയമായി

ഇരു കൈകളും
കഴുകി വൃത്തിയാക്കി
സാമൂഹികാകലം
പാലിച്ചു നാം
ജനസമ്പർക്കം
കുറച്ചു കൊണ്ടും
ഈ മഹാമാരിയെ
പോരാടിടാം
ഈ മഹാമാരിയെ
പോരാടിടാം

 
     
      

ഓംകാർ. വി.പിള്ള
4 A ഗവ:എൽ.പി.സ്കൂൾ വെട്ടിപ്പുറം
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത