ജി.എൽ.പി.എസ് പൂങ്ങോട്/അക്ഷരവൃക്ഷം/നന്മ മരം
നന്മ മരം
ഒരു ദിവസം സ്കൂളിൽ ക്ലാസ്സിലെ എല്ലാ കുട്ടികളും ഒഴിവ് സമയം കളിക്കാൻ പോയി. ആ സമയത്തു അനു എന്നാ കുട്ടി മാത്രം ക്ലാസ്സിൽ ഉള്ളത് ഒരു മാഷ് കണ്ടു. അത് കണ്ട മാഷ് അവന്റെ അടുത്തു ചെന്ന് ചോദിച്ചു നീ മാത്രം എന്താ കളിക്കാൻ പോവാത്തത് എന്ന്. അവൻ പറഞ്ഞു ക്ലാസ്സിൽ ആകെ പൊടിയും കടലാസ് കഷ്ണങ്ങളും ആണ് ഇന്ന് വൃത്തിയാക്കേണ്ട കുട്ടികൾ വൃത്തിയാക്കാതെ ആണ് കളിക്കാൻ പോയത് എന്ന് എനിക്ക് മനസിലായി. അവർക്ക് പകരം ഞാൻ ചെയ്യാമെന്ന് തീരുമാനിച്ചു. അതാണ് കളിക്കാൻ പോവാത്തത് എന്ന് അവൻ പറഞ്ഞു. നല്ലത് ആർക്കു വേണമെങ്കിലും ചെയ്യാം. ശുചിത്വത്തിന്റെ പ്രാധാന്യത്തെ പറ്റി സാർ തന്നെ ക്ലാസ് എടുത്തു തന്നിരുന്നില്ലേ. വൃത്തിഹീനമായ സ്ഥലത്തു ഇരുന്നാൽ എങ്ങനെ സാർ അറിവ് ലഭിക്കുക. അവന്റെ വാക്കുകൾ കേട്ട മാഷിന് സന്തോഷം ആയി അവനെ അഭിനന്ദിച്ചു കൊണ്ട് പറഞ്ഞു നീ കരുതിയ പോലെ ഓരോ കുട്ടികളും കരുതിയാൽ നമ്മുടെ സ്കൂൾ എന്നും വൃത്തിയുള്ളത് ആയിരിക്കും............. ഗുണപാഠം : "ശുചിത്വം അറിവ് നൽകും ".....
ജി.എൽ.പി.എസ് പൂങ്ങോട് |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ