ജി.എൽ.പി.എസ് പൂങ്ങോട്/അക്ഷരവൃക്ഷം/നന്മ മരം

Schoolwiki സംരംഭത്തിൽ നിന്ന്
നന്മ മരം

ഒരു ദിവസം സ്കൂളിൽ ക്ലാസ്സിലെ എല്ലാ കുട്ടികളും ഒഴിവ് സമയം കളിക്കാൻ പോയി. ആ സമയത്തു അനു എന്നാ കുട്ടി മാത്രം ക്ലാസ്സിൽ ഉള്ളത് ഒരു മാഷ് കണ്ടു. അത് കണ്ട മാഷ് അവന്റെ അടുത്തു ചെന്ന് ചോദിച്ചു നീ മാത്രം എന്താ കളിക്കാൻ പോവാത്തത് എന്ന്. അവൻ പറഞ്ഞു ക്ലാസ്സിൽ ആകെ പൊടിയും കടലാസ് കഷ്ണങ്ങളും ആണ് ഇന്ന് വൃത്തിയാക്കേണ്ട കുട്ടികൾ വൃത്തിയാക്കാതെ ആണ് കളിക്കാൻ പോയത് എന്ന് എനിക്ക് മനസിലായി. അവർക്ക് പകരം ഞാൻ ചെയ്യാമെന്ന് തീരുമാനിച്ചു. അതാണ് കളിക്കാൻ പോവാത്തത് എന്ന് അവൻ പറഞ്ഞു. നല്ലത് ആർക്കു വേണമെങ്കിലും ചെയ്യാം. ശുചിത്വത്തിന്റെ പ്രാധാന്യത്തെ പറ്റി സാർ തന്നെ ക്ലാസ് എടുത്തു തന്നിരുന്നില്ലേ. വൃത്തിഹീനമായ സ്ഥലത്തു ഇരുന്നാൽ എങ്ങനെ സാർ അറിവ് ലഭിക്കുക. അവന്റെ വാക്കുകൾ കേട്ട മാഷിന് സന്തോഷം ആയി അവനെ അഭിനന്ദിച്ചു കൊണ്ട് പറഞ്ഞു നീ കരുതിയ പോലെ ഓരോ കുട്ടികളും കരുതിയാൽ നമ്മുടെ സ്കൂൾ എന്നും വൃത്തിയുള്ളത് ആയിരിക്കും............. ഗുണപാഠം  : "ശുചിത്വം അറിവ് നൽകും ".....

അദ്നാൻ : എം കെ
3 B ജി.എൽ.പി.എസ് പൂങ്ങോട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ