സി.കെ.എ.ജി.എൽ.പി.എസ് വാണിയമ്പലം/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
15:18, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം


വയറേശരണം പാടിനടക്കും
പൊണ്ണത്തടിയൻ കുഞ്ഞവരാൻ
കണ്ണിൽ കണ്ടത് തിന്നു നടക്കും
തീറ്റ കൊതിയൻ കുഞ്ഞവരാൻ
കൈയ്യും വായും കഴുകാതെ
രോഗാണുക്കൾ മെല്ലെ മെല്ലെ
കുഞ്ഞവരാനെ പിടികൂടി
വയറിന് വേദന പല്ലിന് വേദന
വേദന വേദന സർവത്ര
ഒന്നും തിന്നാൻ കഴിയാതെടുവിൽ
നിലവിളിയായി പാവത്താൻ
വൈദ്യർ വന്നു ഡോക്ടർ വന്നു
ബഹളം കൊണ്ടൊരു പൊടിപൂരം
ആഹാരത്തിന് മുമ്പും പിമ്പും
കയ്യും വായും കഴുകേണം
ശുചിയായിട്ട് നടന്നില്ലെങ്കിൽ
രോഗം നമ്മെ പിടിക്കൂടും


 

ജന്ന കെ പി
2 D സി കെ എ ജി എൽ പി എസ്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത