ഗവ. വി എച്ച് എസ് എസ് കൈതാരം/അക്ഷരവൃക്ഷം/കൊറോണ- ലേഖനം

Schoolwiki സംരംഭത്തിൽ നിന്ന്
15:01, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ- ലേഖനം
കൊറോണ എന്ന ലാറ്റിൻ വാക്കിൻ്റ അർഥം കിരീടം അഥവാ പ്രഭാവലയം എന്നാണ്. മനുഷ്യരിലും മൃഗങ്ങളിലും ഉണ്ടാക്കാവുന്ന വൈറസുകളുടെ വലിയ കുടുമ്പത്തിൽപ്പെട്ടതാണ് കൊറോണ വൈറസ് .

സാധാരണ ജലദോഷം പനി മുതൽ മാരക അസുഖങ്ങൾക്ക് കാരണമാകുന്ന വൈറസുകൾ മനുഷ്യരിൽ കണ്ട് വരുന്നു. കൊറോണ ആദ്യം കണ്ടെത്തിയ വ്യക്തിയാണ് ലീവൻ ലിയാങ് എന്ന ചൈനീസ് ഡോക്ടർ. ഇപ്പോൾ കണ്ടു പിടിക്കപ്പെട്ട കൊറോണ വൈറസ്,,, ആദ്യമായി കണ്ടു പിടിക്കപ്പെട്ടത് 2019 ഡിസംബർ ൽ ചൈനയിലെ വുഹാനിലാണ്. ഡബ്ലിയു. എച്ച്.ഒ ആണ് കോവിഡ് 19 എന്ന പേര് നല്കിയത്. പനി തളർച്ച വരണ്ട ചുമ ചിലപ്പോൾ ജലദോഷം തൊണ്ടവേദന വയറിളക്കം എന്നിയെല്ലാം ആണ് സാധാരണ കൊറോണ രോഗലക്ഷണങ്ങൾ. വേറെ ചിലർക്ക് യാതൊരു രോഗലക്ഷങ്ങളും ഉണ്ടാക്കുന്നില്ല. ഏകദേശം എൺപത് ശതമാനം ആളുകളും പ്രത്യേക ചികിത്സ കൂടാതെ രക്ഷപ്പെടുന്നു. മുതിർന്ന ആളുകൾക്കും കടുത്ത രക്തസമ്മർദം ഹൃദ് രോഗം പ്രമേഹം ഉള്ളവർക്ക് ഈ രോഗം അപകടകരമാണ്. നീണ്ടു നിൽക്കുന്ന ചുമയും പനിയും വന്നാൽ നിർബന്ധമായി വൈദ്യസഹായം തേടേണ്ടതാണ്.

രോഗമുള്ളവരിൽ നിന്നാണ് മറ്റുള്ളവരിലേക്ക് രോഗം പടരുന്നത്. വായിൽ നിന്നും മുക്കിൽ നിന്നും വരുന്ന സ്രവങ്ങളിൽ നിന്നാണ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് രോഗം പടരുന്നത്. രോഗമുള്ളവരുടെ സ്രവങ്ങളിൽ സ്പർശിച്ച് അതേ കൈക്കൊണ്ട് കണ്ണി ലോ മൂക്കിലോ തൊട്ടാൽ രോഗം പകരുന്നതാണ്. ഈ വൈറസിന് ഇതുവരെ ഫലപ്രദമായ മരുന്ന് കണ്ടെത്തിയിട്ടില്ല. എന്നതുകൊണ്ട് തന്നെ രോഗബാധ ഗുരുതരമാക്കുന്നു. വൈറസിൻ്റ ലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ രോഗം തിരിച്ചറിയുന്നത് കൊണ്ട്, ഒരു പരിധി വരെ രോഗം ചികിത്സിച്ച് ഭേദമാക്കാം. ആൾക്കഹോൾ അടിസ്ഥാനമായി സാനിറ്റെസർ ഉപയോഗിച്ച് കൈ കഴുകുക അതുവഴി വൈറസിനെ നശിപ്പിക്കാൻ സാധിക്കും. മറ്റുള്ളവരുമായി 1 മീ. അകലം പാലിക്കുക അതുവഴി രോഗ വ്യാപ്തി കുറയ്ക്കാം. അനാവശ്യമായി നിരത്തിൽ ഇറങ്ങാതെയും,,, ഒരു പാട് ആളുകൾ കൂടുന്ന പരിപാടികൾ ഒഴിവാക്കുക. അനാവശ്യമായി കണ്ണിലും മൂക്കിലും വായിലും തൊടുന്നത് ഒഴിവാക്കുക,, മാസ്ക്ക് ധരിക്കുക,, ഇടക്ക് കൈ സോപ്പ് ഉപയോഗിച്ച് കഴുകുക, ഇങ്ങനെയെല്ലാം രോഗത്തെ നമ്മുക്ക് പ്രധിരോധിക്കാം.

ഡമ്പ്ളിയു.എച്ച.ഒ മാർച്ച് 12ന് രോഗത്തെ ഒരു മഹാമാരിയായി പ്രഖ്യാപിച്ചു. വൈറസിനെ നിയന്ത്രണ വിധേയമാക്കുക എളുപ്പമല്ല എന്ന് ഡബ്ളിയു.എച്ച്.ഒ വ്യക്തമാക്കി. ഇന്ത്യയിൽ അദ്യമായി രോഗം report ചെയ്തത് 2020 ജനുവരി 30 ന് ആണ്. പ്രരോധത്തിൻ്റ ഭാഗമായി 2020 മാർച്ച് 22 ന് പ്രധാനമന്ത്രി 14 മണിക്കൂർ കർഫ്യു പ്രഖ്യാപിച്ചു. കോ വിഡ് ബാധിച്ച 75 ജില്ലകളിലും പ്രധാന നഗരങ്ങളിലും അടച്ച് പൂട്ടൽ പ്രഖ്യാപിച്ചു. പിന്നീട് മാർച്ച് 24ന് ദേശവ്യാപകരായി അടച്ചുപൂട്ടൽ പ്രഖ്യാപ്പിച്ചു. ശേഷം ഏപ്രിൽ 14 ന് ,,,,അടച്ച് പൂട്ടൽ മെയ് 3 വരെ നീട്ടി.

കേരളത്തിൽ ആദ്യമായി കോ വിഡ് സ്ഥിതീകരിച്ചത് ജനുവരി 30 ത്യശ്ശുർ ആണ്. യൂറോപ്പ് ചൈന എന്നിവിടങ്ങളിൽ നിന്നുള്ള യാത്ര കാരുമായി സംബർഗത്തിൽ ഏർപ്പെട്ടവർക്കാണ് ആദ്യം രോഗം റിപ്പോർട്ട് ചെയ്തത്. അവസരത്തിനൊത്ത് ഉയർന്ന് കേരള സർക്കാർ,,, വൈറസ് ബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപ്പിച്ചു. ബ്രേക്ക് ദി ചെയിൻ, സ്റ്റേ അറ്റ് ഹോം എന്നീ പദ്ധതികൾ ആസൂത്രണം ചെയ്തു. മാനവരാശിയെ വിഴുങ്ങിയ മഹാമാരിയെ പ്രധിരോധിക്കാൻ പ്രമുഖ സാമ്പത്തി ശക്തികളായ അമേരിക്ക ,യൂറോപ്യൻ രാജ്യങ്ങൾ പോലും വല്ലാതെ കഷ്ടപ്പെടുന്നു. ഈ അവസരത്തിൽ കേരള ഗവർമെൻ്റിൻ്റെ പ്രവർത്തനങ്ങൾ ശ്രദ്ധയമാണ്. പ്രധിരോധ പ്രവർത്തനങ്ങളിൽ കേരള ഗവർമെൻ്റ് നമ്മുക്ക് ഒപ്പമല്ല മുൻപേയാണ് എന്ന ബോധ്യം നമ്മുക്ക് ഏവർക്കും ആശ്വാസകരമാണ്. അച്ചടക്കത്തോടും യാഥാർഥ്യബോധത്തോടും കൂടിയ പ്രവർത്തന ങ്ങളിലുടെ കൊറോണ ഭീകരനെ ഉൻമൂലനം ചെയ്യാൻ സാധിക്കുമെന്ന ശുഭാപ്തി വിശ്വാസത്തോടെ നമ്മുക്ക് മുന്നോട്ട് നീങ്ങാം..



തെരേസ ടെജോ
4A ജി.വി.എച്ച്.എസ്.എസ് കൈതാരം
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം