ജി.എൽ.പി.എസ്.പിലാക്കാട്ടിരി/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
14:10, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധം

കൊറോണ എന്ന മഹാമാരി ലോകത്തെ പിടിച്ച് കുലുക്കുകയാണ്.പ്രിയപ്പെട്ട പലരും പലർക്കും നഷ്ടമായിക്കൊണ്ടിരിക്കുന്നു.കൊറോണയെ മരുന്ന് കൊണ്ട് പിടിച്ച് കെട്ടാൻ സാധിക്കുന്നില്ല.ഈ സാഹചര്യത്തിൽ നാം പലവട്ടം ആവർത്തിച്ച് കേട്ടതാണ് രോഗ പ്രതിരോധശേഷിയുള്ളവർ ഇതിനെ അതിജീവിക്കുന്നു എന്ന്.അത് കൊണ്ട് തന്നെയാണ് കുട്ടികൾക്കും പ്രായമായവർക്കും കൂടുതൽ പരിഗണന നൽകിയതും..

രോഗ പ്രതിരോധശേഷി കൂട്ടാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.വാരിവലിച്ചു തിന്നാതെ ചിട്ടയായ ഭക്ഷണശീലങ്ങൾ പാലിക്കണം.ഇലക്കറികൾ, പഴവർഗങ്ങൾ, പരിപ്പ്, കടല മുതലായവ എല്ലാം ധാരാളം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.വെള്ളം ധാരാളം കുടിക്കുക.കൈകൾ ഇടയ്ക്കിടെ നന്നായി കഴുകുക.നമ്മെയും നമുക്ക് വേണ്ടപ്പെട്ടവരെയും കാത്തുസൂക്ഷിക്കേണ്ടത് നമ്മളാണ്.
മിൻഹ
2 ജിഎൽപിഎസ് പിലാക്കാട്ടിരി
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം