എ.എസ്.എം.എച്ച്,എസ്. വെള്ളിയഞ്ചേരി/അക്ഷരവൃക്ഷം/ഈ നിമിഷം

Schoolwiki സംരംഭത്തിൽ നിന്ന്
13:10, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഈ നിമിഷം

വാർന്നൊഴുകുന്ന പേടിയുടെ രക്തത്തിൽ
മനുഷ്യ ശരീരത്തി൯‍ ഗന്ധം.
പലതും തൊട്ടറിഞ്ഞ നാം മനസ്സിൽ വിറയ്ക്കലായ്-
പ്രവജിച്ചതാണീ മഹാമരി.
ശുചിത്വം കാത്തുസൂക്ഷിച്ചീടുവാൻ പറയാനല്ല-
പ്രവർത്തിച്ചീടുവാൻ കാണിക്കേണ്ടതാണാവശ്യം.
താഴിട്ടുപ്പൂട്ടിയ ആശയങ്ങൾ ആണിയടിച്ചുറപ്പിച്ചവർ എത്രപേർ.
ഒരിക്കൽ കൂടി നാം ആലോജിക്കുക.
പിടഞ്ഞുവീഴുന്ന ജീവന്റെ ആധാരം നമ്മിലെന്ന്.
ഇന്നീ സാഹചര്യത്തിൽ-
വിധികർത്താവും , വാദിയും , പ്രതിയും നാം തന്നെ.
തിരിഞ്ഞ് നോക്കീടുവാൻ കരുണ-
കാണിക്കേണ്ടതാണാവശ്യം .
അവിടെ മാനവാനിൻ വിജയം ഉയരട്ടെ...
മഹാമാരിയെ ചുരത്തട്ടെ....
വീണ്ടുമീ മാവേലിനാട്ടിൽ പൂകളാം സ്നേഹം
വിടരട്ടെ...മാനവൻ ഒന്നിച്ച് വായട്ടെ.

റാഫിദ്
എ.എസ്.എം.എച്ച്.എസ്.വെള്ളിയഞ്ചേരി
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത