എ.എസ്.എം.എച്ച്,എസ്. വെള്ളിയഞ്ചേരി/അക്ഷരവൃക്ഷം/ആരോഗ്യവും ശുചിത്വവും നിലനിർത്താം

Schoolwiki സംരംഭത്തിൽ നിന്ന്
10:57, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആരോഗ്യവും ശുചിത്വവും നിലനിർത്താം

ആധുനിക കാലത്ത് ഒരാളുടെ ആരോഗ്യവും ശുചിത്വവും പരിപാലികേണ്ടത് വളരെ പ്രധാനമാണ്. വർധിച്ചു വരുന്ന അസുഖങ്ങൾ, ജനസംഖ്യ, മലിനീകരണതോത് ദോഷകരമായ വാതകങ്ങൾ പുറന്തള്ളൽ എന്നിവയാൽ എല്ലാവരുടെയും ആരോഗ്യവും ശുചിത്വവും നിലനിർത്തുന്നതിന് മുൻഗണന നൽകേണ്ടതുണ്ട്. ആരോഗ്യവും ശുചിത്വവും സംബന്ധിച്ച ലേഖനങ്ങൾ ഒരു വ്യക്തിയുടെ ആരോഗ്യത്തെ കുറിച് അറിഞ്ഞിരിക്കേണ്ട വ്യത്യസ്ത വഴികളിലേക് നിങ്ങളെ നയിക്കുന്നു.


മനുഷ്യശരീരത്തെ സംബന്ധിച്ചിടത്തോളം ആരോഗ്യം എന്നത് മനസിന്റെയും ശരീരത്തിന്റെയും എല്ലാ ഭാഗങ്ങളും യോജിക്കുന്ന ഒരു പോസറ്റീവ് അവസ്ഥയാണ്. കൂടാതെ ഇത് മറ്റുഭാഗങ്ങൾ പ്രവർത്തിപ്പിക്കുകയും തുലനം ചെയുകയും ചെയ്യുന്നു. അതായത്, ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും നന്നായിപ്രവർത്തിക്കുമ്പോൾ, മനുഷ്യശരീരത്തിന്റെ ഈ ശാരീരിക ക്ഷേമത്തെ ആരോഗ്യം എന്ന് വിളിക്കുന്നു. ആരോഗ്യമുള്ള വ്യക്തി നല്ല ശരീരത്തിന്റെയും മനസിന്റെയും ഉടമയായിരിക്കും. ഒരു വ്യക്തിയെ കൂടുതൽ കാലം ജീവിക്കാൻ സഹായിക്കുന്ന ജീവിതസവിശേഷതകളിലൊന്നാണ് ആരോഗ്യം.


ലോകാ രോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ ആരോഗ്യം എന്നത് സമ്പൂർണ മാനസിക , ആത്മീയ, ശാരീരിക, സാമൂഹിക ക്ഷേമമാണ്. രോഗം ഇല്ലാതിരിക്കുക എന്നത് മാത്രമല്ല, ഒരുവ്യക്തി നല്ല ശാരീരിക അവസ്ഥയാണെങ്കിലും രോഗങ്ങളിൽനിന്ന് മുക്തനാണെങ്കിലും നിരന്തരമായ സമ്മർദം, അത്യാഗ്രഹം, പിരിമുറുക്കം, കോപം തുടങ്ങിയവ ഉണ്ടെങ്കിൽ ആ വ്യക്തി ആരോഗ്യവാനല്ല. രോഗങ്ങളെ തടയുന്നതും അതുവഴി നല്ല ആരോഗ്യത്തിലേക്ക് നയിക്കുന്നതുമായ എല്ലാ രീതികളും പ്രവർത്തികളുമാണ് ശുചിത്വം. അതിനാൽ, ആരോഗ്യം സംരക്ഷിക്കുതിനും മെച്ചപ്പെടുത്തുന്നതിനും ചെയുന്ന എല്ലാ പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടും.

ആരോഗ്യത്തിനും ശുചിത്വത്തിനും വേണ്ടിയുള്ള നല്ല ശീലങ്ങൾ

പോഷക ആഹാരം

    നല്ല ആരോഗ്യത്തിന് ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടതുണ്ട്. നാം കഴിക്കുന്ന ഭക്ഷണത്തിന്റെ ചില ഭാഗം  ശരീരത്തെ ഊഷ്മളമായി നിലനിർത്താൻ അനുയോജ്യമാണ്. മറ്റൊരു ഭാഗം ശക്തിനൽകുന്നതിന് സഹായിക്കുന്നു. പോഷകസമൃദ്ധമായ ഭക്ഷണം ലഭിക്കുന്നതിന് പച്ചക്കറികൾ, ഇലക്കറികൾ എന്നിവ ഭക്ഷണത്തിൽ ഉൾപെടണം. ഒരു മനുഷ്യശരീരത്തെ സംബന്ധിച്ചിടത്തോളം ഒരു മിശ്രിത ഭക്ഷണമാണ് ഏറ്റവും നല്ല രീതി. നമ്മുടെ ശരീരം പ്രവർത്തിപ്പിക്കാൻ ആവശ്യമായ ധാതുക്കൾ, വിറ്റാമിനുകൾ, കലോറി എന്നിവ ഇതിൽ അടങ്ങിയിരിക്കണം. 

ശുദ്ധമായ വെള്ളം

നല്ല ആരോഗ്യത്തിന്റെയും ശുചിത്വത്തിന്റെയും പ്രധാന ഉറവിടങ്ങളിലൊന്ന് ശുദ്ദമായ വെള്ളമാണ്. ഇത് ഒരു സാധാരണ കാര്യമാണ്ണെന്ന് തോന്നുമെങ്കിലും, വെള്ളം നമ്മുടെ ശരീരത്തെ സൃഷ്ടിക്കുന്ന ഒന്നാണ്. അശുദ്ധമായ വെള്ളം കുടിക്കുന്നതിനാൽ ധരാളം ആളുകൾ രോഗികളാകുന്നു. കന്നുകാലികളെയും മറ്റും മറ്റു വൃത്തിയാക്കുന്ന ഗ്രാമങ്ങളിലെ കുളങ്ങൾ, ഫാക്ടറികളിലെയും മറ്റും രാസഘടകങ്ങൾ അടങ്ങിയ നദി ജലങ്ങൾ കുടിവെള്ള ആവശ്യങ്ങൾക്കായി ഉപയോഗിക്കുമ്പോൾ അത് അപകടകരമായ രോഗത്തിന് കാരണമായേക്കാം

ശുചിത്വം

    നല്ല ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നാണ് ശുചിത്വം. അതിനാൽ നിങ്ങളെയും നിങ്ങളുടെ ചുറ്റുപാടുകളെയും വൃത്തിയും വെടിപ്പും ഉള്ളതായി നിലനിർത്തേണ്ടത് ഒരു പ്രധാന ശുചിത്വ ശീലമാണ്.
നഹൽ.കെ.ടി
8 E എ.എസ്.എം.എച്ച്.എസ്.വെള്ളിയഞ്ചേരി
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം