എം റ്റി എച്ച് എസ് എസ് വെണ്മണി/അക്ഷരവൃക്ഷം/മനസ്സേ നീ ഒരു മാന്ത്രികൻ തന്നെ

Schoolwiki സംരംഭത്തിൽ നിന്ന്
മനസ്സേ നീ ഒരു മാന്ത്രികൻ തന്നെ


എന്ന മനസ്സേ നീയൊരു മാന്ത്രികൻ തന്നെ
എന്നെ ചിലപ്പോൾ കരയുന്നു നീ
ചിലപ്പോൾ ചിരിക്കുന്നോ നീ
ഏവർക്കും ദുഃഖം നൽകുന്നു നീ

എത്രയേറെ ദുഃഖം ഉണ്ടായാലും
മാന്ത്രികശക്തി ഇല്ലാതാകുന്നു നീ
ഈശ്വരനായി മാറ്റുന്നതും നീ
രാക്ഷസനായി മാറ്റുന്നതും നീ

മറക്കാൻ പഠിപ്പിക്കുന്നതും നീ
തല്ലുമ്പോഴും തലോടുന്നു നീ
പ്രതികാരം ചെയ്യുന്നതും നീ
നേർവഴി കാട്ടുന്നതും നീ

കണ്ണീർതുള്ളികൾ പൊഴിയുമ്പോഴും
പുഞ്ചിരി മുഖാവരണം അണിയുന്നതും നീ
സൂര്യപ്രഭ തൂക്കി നിന്നെക്കൊണ്ട് കുലുക്കി
കാർമേഘം ആയി മാറ്റുന്നത് നീ

വെറുക്കുന്നവരെ സ്നേഹിക്കുന്നു നീ
സ്നേഹിക്കുന്നവര അകറ്റുന്നു നീ
ഭീരുവാണ് എങ്കിലും വീരൻ ആകുന്നു നീ
എങ്കിലും പരിശ്രമം ആകുന്നു നീ

മരിക്കാൻ ആണെങ്കിലും ജീവിച്ചിരിക്കുന്നു നീ
ജീവനോടെ വൃത്തിയായി തീർന്നു ആഗ്രഹിക്കുന്നു നീ
ലോക നാശം വരുത്തുന്നു നീ
യുദ്ധങ്ങളുടെ ഉണ്ടാക്കുന്നതിലും നീ

ശാന്ത പ്രവർത്തനങ്ങൾ ചെയ്യുന്നതും നീ
ഒരേ നിമിഷം നീയൊരു മാന്ത്രികൻ തന്നെ
എന്ന മനസ്സേ നീയൊരു മാന്ത്രികൻ തന്നെ
എന്ന മനസ്സേ നീയൊരു മാന്ത്രികൻ തന്നെ

ARYA JACHANDRAN
11 B MTHSS VENMONY
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത