നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/അക്ഷരവൃക്ഷം/മഹാമാരിയും അനന്തര ഫലങ്ങളും

Schoolwiki സംരംഭത്തിൽ നിന്ന്
08:16, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരിയും അനന്തര ഫലങ്ങളും

കോവിഡ്- 19, 2019 -20 കാലഘട്ടത്തിൽ ദിവസേന കേൾക്കുന്ന പേര്. ഒരു വൈറസ്, കിരീടം പോലെ രൂപമുള്ളതിനാൽ കൊറോണ എന്നൊരു വിളിപ്പേരും കൂടി ഉണ്ട് ഈ വൈറസിന് .

എന്താണീ അപകടകാരിയായ വൈറസിൻ്റെ പൊരുൾ ?

എവിടെ നിന്നാണ് ഈ കൊറോണാ വൈറസിൻ്റെ ഉൽഭവം ?

എന്താണൊരു പരിഹാരം ?

ഈ ചോദ്യങ്ങളെപ്പറ്റി നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ?

ഒരു ദിവസം ചൈനയിലുടലെടുത്ത് ലോകമാകെ പടർന്നു പിടിച്ച് നാശം വിതച്ചു കൊണ്ടിരിക്കുന്ന ഒരു പകർച്ചവ്യാധി .ഇത് കൂടാതെ മറ്റു പല വിവരങ്ങളും ഈ കോവിഡ്- 19 ൻ്റെ പിന്നിലുണ്ട്.അതിലെ ചില വിവരങ്ങളും ഈ മഹാമാരിയുടെ അനന്തര ഫലങ്ങളേയുമാണ് ഞാനിവിടെ ക്രോഡീകരിക്കുവാൻ ശ്രമിക്കുന്നത്. 2019ഡിസംബറിലാണ് ചൈനയിലെ വുഹാനിലെ ഒരു മത്സ്യ മാർക്കറ്റിൽ നിന്നാണ് രോഗബാധയുടെ തുടക്കം എന്ന് അനുമാനിക്കുന്നു.

2019 ൽ ആരംഭിച്ചതിനാലാണ് ഈ രോഗം കോവിഡ്- 19 (Corona virus Disease - 2019) എന്നറിയപ്പെടുന്നത്. ചുരുക്കി പറഞ്ഞാൽ തലങ്ങും വിലങ്ങും ഒരു തത്വദീക്ഷയുമില്ലാതെ കച്ച മുറുക്കിയിറങ്ങിയിരിക്കുന്ന കൊറോണാ വൈറസിൻ്റെ പ്രഭവകേന്ദ്രം തന്നെ ചൈനയാണ്. ചൈനയിനിന്ന് വൈറസുകൾ പടരുന്നത് ഇതാദ്യമല്ല.2002 ൽ 774 പേരുടെ മരണത്തിനിടയാക്കിയ 'സാർസ്' ചൈനയിൽ നിന്നാണ് ആരംഭം കുറിച്ചത്.കൊറോണയുടെ അത്രയും അപകടകാരിയല്ലെങ്കിലും സാർസ് രോഗം ശ്വാസകോശത്തെ ബാധിക്കുകയും ന്യുമോണിയാ ലക്ഷണങ്ങൾ കാണിക്കുകയും ചെയ്യുന്നു ഈ രോഗം ലോകത്തെ 37 രാജ്യങ്ങളിൽ ബാധിക്കുകയുണ്ടായി. ജലദോഷം മുതൽ സാർസ് വരെ പടർത്തുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ് കൊറോണ.1960 കളിലാണ് ഇത് മനുഷ്യനിൽ കണ്ടെത്തുന്നത്. ഇലക്ട്രോൺ മൈക്രോസ് കോപ്പിലൂടെ ഇതിൻ്റെ ഘടന വ്യക്തമായി കാണാൻ കഴിയും.

ഇന്ത്യയിൽ ആദ്യകേസ് റിപ്പോർട്ട് ചെയ്യുന്നത് 2020 ജനുവരിയിൽ ചൈനയിൽ നിന്നെത്തിയ മലയാളികൾക്കാണ്.ഇവരുടെ രോഗം സ്ഥിരീകരിക്കുന്നത് ജനുവരി 30 നാണ്. പിന്നീട് അവർ രോഗമുക്തരായി. അതോടെ കേരളം കോവട് മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ചെെനയിൽ 2020 ഫെബ്രുവരി അവസാനത്തോടെ കോ വിഡ് മരണസംഖ്യ വർദ്ധിച്ചതിനെ തുടർന്ന് പല രാജ്യങ്ങളും ഭീഷണിയിലായി. ജീവൻ്റെ ഏറ്റവും ലളിതവും സൂക്ഷ്മവുമായ രൂപമാണ് വൈറസ് .ശ്വാസകോശം, കുടലുകൾ, വൃക്ക തുടങ്ങിയവയെയാണ് ഇവ ബാധിക്കുന്നത്. 2012 ൽ പടർന്ന 'മേഴ്സ്' (Middle East Respiratory Syndrom) കൊറോണാ വൈറസ് മൂലമാണുണ്ടായത്. വൈറസുകൾ നിരവധി രൂപങ്ങളിലും ആകൃതികളിലും ഉണ്ട്. ചില വൈറസുകൾക്ക് നിലവിൽ വാക്സിനുകൾ ലഭ്യമാണ്. ലോകമാകെ രണ്ടു ലക്ഷത്തിൽപരം ജീവനുകൾ നഷ്ടപ്പെടുത്തിയകോവിഡ്- 19 ന് ഇരുവരെ ഫലപ്രദമായ വാക്സിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതിനാൽ ജനങ്ങളുടെ സഹകരണം കൊണ്ട് രോഗവ്യാപനം തടയാൻ വേണ്ടിയുള്ള പരിശ്രമത്തിലാണ് സർക്കാർ. അതിൻ്റെ ഭാഗമായാണ് ലോക് ഡൗൺ .ലോകത്തിൻ്റെ മുക്കാൽ ഭാഗത്തോളം ഏറെ ദിവസം അടച്ചിടുമ്പോൾ അതിന് പതിവുകൾ തെറ്റിക്കുന്ന നിറയെ അനന്തര ഫലങ്ങളും ഉണ്ട്.

തികച്ചും പതിവുകൾ തെറ്റിച്ച വർഷം:.................. പതിവായുള്ള വാർഷിക പരീക്ഷകൾ, രണ്ട് മാസത്തെ വേനലവധി, ആഘോഷങ്ങൾ, വിവാഹങ്ങൾ, ഉത്സവങ്ങൾ, യാത്രകൾ, അങ്ങിനെ എല്ലാത്തിൻ്റെയും പതിവ് തെറ്റിച്ച വർഷം . കോവിഡ് 19 എന്ന മഹാമാരിയുടെ കീഴിൽ പതിവു തെറ്റിച്ച പെയ്യുന്ന മഴ പോലെ 2020' മുൻപെങ്ങും പരിചയമില്ലാത്ത അടച്ചിടൽ - വീട്ടിന് പുറത്തിറക്കാൻ കഴിയാത്ത അവസ്ഥ.- ലോക് ഡൗൺ. എന്നിരുന്നാലും മരഷ്യ ൻ്റെ നന്മയെക്കരുതിയാണ് സർക്കാർ ഇങ്ങനെയൊരു പദ്ധതിക്ക് ഇറങ്ങി പുറപ്പെട്ടത്.

ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളും ഈ പദ്ധതി നടപ്പാക്കിയിട്ടുണ്ട്.-ലോകത്തിനു തന്നെ ആദ്യ അനുഭവമായിരിക്കും ഇത്. ഇപ്പോഴത്തെ ലോക് ഡൗൺ കാലത്ത് ജനങ്ങൾ നേരിടുന്ന ചില ബുദ്ധിമുട്ടുകളിൽ ഒന്നാണ് യാത്രാ തടസ്സം. ഇതു മൂലം ജനങ്ങളിൽ ചിലർക്ക് തങ്ങളുടെ കുടുംബത്തിലേക്ക് തിരിച്ചെത്താൻ കഴിയുന്നില്ല, എന്നാൽ കുടുംബത്തിൽ നിൽക്കുന്നവർക്ക് മറ്റെങ്ങോട്ടും യാത്ര ചെയ്യാനുമാവില്ല' അന്ത കൊണ്ട് ഈ പ്രതികൂല സാഹചര്യത്തിൽ സ്വന്തം കുടുംബത്തിനൊപ്പം ചിലവഴിക്കാൻ കിട്ടിയ ഒരു അവസരമാണിത്. സ്വന്തക്കാരോടൊപ്പം ഒരുമിച്ച് സന്തോഷം പങ്കുവെയ്ക്കുന്ന കാഴ്ചയാണ് ഇപ്പോൾ മിക്ക വീടുകളിലും കാണപ്പെടുന്നത്. ലോക് ഡൗണിൻ്റെ ഗുണങ്ങളിൽ ഒന്നാണിത്.

നൂതന സാങ്കേതിക വിദ്യകളിൽ ഉന്നത സ്ഥാനം വഹിച്ചിരുന്ന എല്ലാ രാജ്യങ്ങളിലേയും ജനങ്ങൾ ഇപ്പോൾ ഒന്നിലും സംതൃപ്തരല്ലാത്ത അവസ്ഥയിലാണ്. കുറച്ചെങ്കിലും ബുദ്ധിമുട്ടിയാലേ ഫലപ്രാപ്തിയിൽ എത്താനാകൂ. അതുപോലെ തന്നെ ചെറിയ ചെറിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നെങ്കിലും ഇപ്പോൾ അത് ഫലപ്രാപ്തിയിൽ എത്തി തുടങ്ങിയിരിക്കുകയാണ്.

മെയ് 3 വരെ നീട്ടിയ ലോക് ഡൗൺ കാരണം സംസ്ഥാനത്തെ രോഗവ്യാപനം തടയാൻ സാധിക്കുന്നുണ്ടെന്നാണ് ആരോഗ്യ വകുപ്പിൻ്റെയും സർക്കാരിൻ്റേയും വിലയിരുത്തൽ.രാജ്യത്ത് ആദ്യം രോഗം സ്ഥിരീകരിക്കപ്പെട്ടതും ഏറ്റവും കാര്യക്ഷമമായി പ്രതിരോധിക്കുന്നതും മരണസംഖ്യ ഉയരാതെ പിടിച്ചു നിർത്തിയതും നമ്മുടെ കേരളമാണ ഇതിന് നമ്മെ സഹായിക്കുന്ന സർക്കാരിനെയും ആരോഗ്യ പ്രവത്തകരെയും പോലീസിനെയും സന്നദ്ധ പ്രവർത്തകരെയും നമ്മക്ക് അഭിനന്ദിക്കാം. ഈ മഹാമാരിയെ തുരത്താൻ നമുക്കൊരുമിച്ച് പോരാടാം -................

അഞ്ജിത . എസ് . നായർ
7 C നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം