സീ വ്യൂ എസ്റ്റേറ്റ് യു.പി.എസ്. പറത്താനം/അക്ഷരവൃക്ഷം/ കൊറോണ വൈറസ് വ്യാപനം

Schoolwiki സംരംഭത്തിൽ നിന്ന്
22:50, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


കൊറോണ വൈറസ് വ്യാപനം

ജലദോഷം മുതൽ ന്യുമോണിയ വരെയുണ്ടാക്കുന്ന കൊറോണ വൈറസ് കുടുംബത്തിലെ ഒരിനം വൈറസ് ജനിതക രൂപാന്തരം സംഭവിച്ചതാണ് കോവിഡ് -19 നു കാരണമായത്. രോഗം ബാധിച്ചവർക്ക് പനി, വരണ്ട ചുമ, മൂക്കൊലിപ്പ്, തുമ്മൽ, തൊണ്ടവേദന, ക്ഷീണം, ശ്യാസം മുട്ടൽ തുടങ്ങിയ ലക്ഷണങ്ങളൊക്കെ കണ്ടെന്നുവരും. മിക്ക കേസുകളിലും നേരിയ ലക്ഷണങ്ങൾ മാത്രം കണ്ടുവരുമ്പോൾ ചിലപ്പോൾ അതു ശ്യാസകോശങ്ങളെ ബാധിച് ന്യുമോണിയ ഉണ്ടാക്കാം. തുടർന്ന് നിരവധി അവയവങ്ങളുടെ   പ്രവർത്തനം താളം തെറ്റി മാരകമായ അസുഖകളിലേക്ക് എത്തിക്കാം. കോവിഡ് -19 മൂലമുള്ള മരണകാരണവും ഇതാണ്. കൊറോണ മിക്കപ്പോഴും കാര്യമായ ലക്ഷണങ്ങളൊന്നും കാണിക്കണമെന്നില്ല. പക്ഷെ, ആ സമയം മറ്റൊരാളിലേക്കു രോഗം പകർന്നിട്ടുണ്ടാകും. 

       

മൂക്കിലോ തൊണ്ടയിലോ ശ്യാസകോശങ്ങളിലോ ഉള്ള സ്രവങ്ങൾ വഴിയാണു രോഗപകർച്ച ഉണ്ടാകുന്നത്. തുമ്മുമ്പോഴോ ചുമക്കുമ്പോഴോ അടുത്തിടപെഴുകുമ്പോഴോ സ്രവങ്ങൾ മറ്റൊരാളിലേക്ക് എത്താൻ സാധ്യതയേറും. വളർത്തു മൃഗങ്ങളിൽനിന്നോ മറ്റു വസ്തുക്കളിൽനിന്നോ രോഗം പകരില്ല. ഒന്നോർക്കുക, ഇന്നു കോവിഡ് -19നു എതിരെ ഫലപ്രദമായ മരുന്നുകളോ വാക്സിനുകളോ ഇല്ല. അതു കണ്ടുപിടിക്കാൻ മാസങ്ങളോ വർഷങ്ങളോ എടുക്കാം. കാരണം ഇതൊരു പുതിയ ഇനം വൈറസ് ആണ്. എന്നാൽ ചികിത്സ ഉണ്ട്. രോഗികളുടെ ശാരീരിക അസ്യസ്ഥതകൾ കുറക്കാനും അവയവങ്ങളുടെ പ്രവർത്തനം നേരെയാക്കാനും ഉള്ള പിന്തുണ ചികിത്സ പ്രധാനമാണ്. അതുവഴി ഒട്ടുമിക്ക രോഗികളും രോഗവിമുക്തരാകുന്നു. അവരെ പ്രത്യേക മുറികളിൽ നിരന്തരം നിരീക്ഷിക്കുന്നതു വഴി അവരെയും മറ്റുള്ളവരെയും അസുഖത്തിനിന്നു രക്ഷിക്കാനാകും.

         

ജനസാന്ദ്രത കൂടുതലുള്ള നാടാണ് നമ്മുടേത്. ഒട്ടേറെ  പൊതുപരുപാടികളുടെയും ഉത്സവങ്ങളുടെയും പെരുന്നാളുകളുടെയും കാലമാണ് ഇനിയുള്ളത്. പോരാത്തതിനു പരീക്ഷാകാലവും, പനി, ചുമ, ശ്വാസതടസം തുടങ്ങിയ ചെറിയ രോഗലക്ഷണങ്ങളെ അവഗണിക്കാതിരിക്കുക. അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ എത്തി ശരിയായ ചികിത്സ നേടുക. കയ്യുകൾ ഇടയ്ക്കിടെ കഴുകി വൃത്തിയാക്കുക. ദിവസം ആറേഴുപ്രാവശ്യമെങ്കിലും 26 സെക്കന്റ്‌ദൈർഖ്യത്തിൽ സോപ്പുപയോഗിച്ചു കൈകൾ കഴുകുക. ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാലയോ തോർത്തോ വച്ചു മറച്ചുപിടിക്കുക. ചുമ മര്യാദ വളരെ പ്രധാനം. 

 ജെയിംസ് ജോസഫ്‌ 
6 A സീ വ്യൂ എസ്റ്റേറ്റ് യു.പി സ്കൂൾ പറത്താനം
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം