ജി.എൽ.പി.എസ് ചടങ്ങാംകുളം/അക്ഷരവൃക്ഷം/എന്തൊരു സൗഹാർദ്ദം

Schoolwiki സംരംഭത്തിൽ നിന്ന്
22:33, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്തൊരു സൗഹാർദ്ദം

 
കണ്ടോ കണ്ടോ കൗതുകമേറും
തേനീച്ചകളുടെ കൊട്ടാരം
കല്ലും മണ്ണും കൂടാതഴകിൽ
കെട്ടിഉയർത്തിയ കൊട്ടാരം
കൊട്ടാരത്തിന്നുളളിലെ മുറികളൊ-
രായിരമോ പതിനായിരമോ
ചന്തം വഴിയും മുറികളിലൊക്കെ
പൂവിൻതേനോ പൂ൩ൊടിയോ?
ഒരുമിചെന്നും പണിചെയ്യുന്നു
കൊട്ടാരത്തിലെ വാസക്കാർ
എന്തൊരു ബഹളം എന്തൊരു രസം
എങ്കിലുമെന്തൊരു സൗഹാർദ്ദം.
 

ഹംന മെഹറിൻ. കെടി
3A ജി.എൽ.പി.എസ് ചടങ്ങാംകുളം
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത