സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്. പെരിങ്ങുളം/അക്ഷരവൃക്ഷം/കരുതലിന്റെ വഴിയിലൂടെ

Schoolwiki സംരംഭത്തിൽ നിന്ന്
21:51, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankarkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുതലിന്റെ വഴിയിലൂടെ      

പ്രകൃതി ഈ ലോകത്തിലുള്ള എല്ലാ ജീവജാലങ്ങൾക്കും വേണ്ടിയുള്ളതാണ്. ഇത് നിയമമാണ്. ഈ നിയമത്തിനതിനമായി ആരെങ്കിലും പ്രവർത്തി‍ച്ചാൽ,അത് മനുഷ്യനായാലും പ്രകൃതി അതിനെതിരെ പ്രതികരിച്ചിരിക്കും. അത്തരത്തിൽ പ്രതികരണമെന്നോണം സംഭവിച്ചുകൊണ്ടിരിക്കുന്നവയാണ് ഇന്ന് നമ്മുക്ക് ചുറ്റും നടക്കുന്നത്. ‘കൊറോണ' എന്ന വിളിപ്പേരോടെ ലോകത്തിലാകമാനം ചുറ്റിനടക്കുന്ന കോവിഡ്-19 നമ്മിൽ ഭീതിയുളവാക്കിയിരിക്കുന്നു. എങ്ങോട്ട് തിരിഞ്ഞാലും കൊറോണയെ പേടിച്ച് ഒരടി മുന്നോട്ടു വയ്ക്കാൻ വയ്യാത്ത അവസ്ഥ. ദിവസ്സങ്ങളോളം രാജ്യങ്ങൾ അടച്ചിടുന്നു. വീട്ടുമുറ്റത്തുനിന്നും പുറത്തേയ്ക്കിറങ്ങാൻ പറ്റുന്നില്ല. എത്രകാലം.....എത്രകാലമാണിങ്ങനെ..... ഇതിനിടയിലും നടക്കുന്നുണ്ട് സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. വ്യാജവാർത്തകൾ പരത്തിക്കൊണ്ട് അവർ പലരെയും കെണിയിലാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോഴെങ്കിലും, ഈ അവസരത്തിലെങ്കിലും തങ്ങളുടെ സ്വന്തം സുരക്ഷയും നാടിന്റെ സുരക്ഷയും മുന്നിൽക്കണ്ട് പ്രവർത്തിക്കാൻ അവർക്കാവുന്നില്ല. പരസ്പരമുള്ള അകലം പാലിക്കുക എന്നതല്ലാതെ കോവിഡ്-19-നെ തുരത്താൻ നമ്മുടെ പക്കൽ ഒരു മാർഗവുമില്ല. എന്നാൽ ഇതു മനസ്സിലാക്കാതെ ആരോഗ്യപ്രവർത്തകർക്കും പോലീസിനും പുല്ലുവില കല്പിച്ചുകൊണ്ട് റോഡിൽ ഇറങ്ങി നടക്കുകയാണ് പലരും. പ്രശസ്തിക്കുവേണ്ടി നാടിനെയും നാട്ടുകാരെയും ബലിയാടാക്കാൻ തയാറാകുന്ന ഒരുപാടുപേർ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ഉണ്ട്. മറിച്ച് നമ്മുടെ ചുറ്റും കൊറോണ ബാധിച്ചിരിക്കുന്നവർ ഉണ്ട് എന്ന് തിരിച്ചറിഞ്ഞ്, അവരെ അപമാനിക്കുന്നതിനുപകരം വീടുകളിൽ കഴിഞ്ഞ്, അവരെ സഹായിക്കുന്നവരുമുണ്ട്. കൊറോണ ബാധിച്ചിരിക്കുന്ന ആളുകളിലുമുണ്ട് രണ്ടു തരക്കാർ. ഒന്ന്, താൻകാരണം മറ്റൊരാൾക്കും ഒന്നും സംഭവിക്കരുത് എന്നു കരുതുന്നവർ. രണ്ട്, തന്റെ രോഗം മറ്റുള്ളവർക്കും പകരണമെന്ന് ആഗ്രഹിക്കുന്നവർ. നമ്മൾക്ക് ആദ്യത്തെ ക്കൂട്ടരായി മാറാം. ഇപ്പോഴത്തെ നമ്മുടെ അവസ്ഥ മനസ്സിലാക്കി അതിനെതിരെ പൊരുതുവാൻ ആവശ്യമായ കാര്യങ്ങൾ നാം ചെയ്യണം.

ഡിനിമോൾ തോമസ്
8B സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്. പെരിങ്ങുളം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം