സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/അക്ഷരവൃക്ഷം/പിന്നെയാവാം

Schoolwiki സംരംഭത്തിൽ നിന്ന്
21:32, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പിന്നെയാവാം

വിഷം തിന്നു മടുത്തു
കൃഷിച്ചെയ്യണം, പിന്നെയാവാം...
കൊഴുപ്പേറി വീർത്തു
പുലർച്ചെക്കെണിറ്റു നടക്കണം, പിന്നെയാവാം...
അകത്തൊതുങ്ങി മരവിച്ചു
അയൽക്കാരോട് കൂട്ടുകൂടണം, പിന്നെയാവാം...
സുഖിച്ചു മടുത്തു
വല്ലതും ത്യജിക്കണം, പിന്നെയാവാം...
മനസ്സു നന്നാവണം
ക്ഷമിച്ചു പഠിക്കേണം, പിന്നെയാവാം...
ഒടുവിൽ നാട്ടുകാർ പറഞ്ഞു, ഉടൻ വേണം
പിന്നെയാവാൻ പറ്റില്ല, വെച്ചിരുന്നാൽ നാറും.

ഹരിത എച്ച്
10 D സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത