വിഷം തിന്നു മടുത്തു
കൃഷിച്ചെയ്യണം, പിന്നെയാവാം...
കൊഴുപ്പേറി വീർത്തു
പുലർച്ചെക്കെണിറ്റു നടക്കണം, പിന്നെയാവാം...
അകത്തൊതുങ്ങി മരവിച്ചു
അയൽക്കാരോട് കൂട്ടുകൂടണം, പിന്നെയാവാം...
സുഖിച്ചു മടുത്തു
വല്ലതും ത്യജിക്കണം, പിന്നെയാവാം...
മനസ്സു നന്നാവണം
ക്ഷമിച്ചു പഠിക്കേണം, പിന്നെയാവാം...
ഒടുവിൽ നാട്ടുകാർ പറഞ്ഞു, ഉടൻ വേണം
പിന്നെയാവാൻ പറ്റില്ല, വെച്ചിരുന്നാൽ നാറും.