ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ സുരക്ഷ
സുരക്ഷ
പ്രിയ കൂട്ടുകാരേ, കൊറോണ എന്ന മഹാമാരി വന്നതുകൊണ്ട് പരീക്ഷയൊന്നുമില്ലാതെ നമ്മളെല്ലാവരും നേരത്തേ അവധി ആഘോഷിച്ചു തുടങ്ങിയല്ലോ .പക്ഷേ നമ്മളുടെ സുരക്ഷക്കു വേണ്ടി ഒരുപാടു ആളുകൾ കഷ്ടപ്പെടുന്ന കാര്യം ടി വി യിലൂടേയും പത്രത്തിലൂടേയും എല്ലാവരും അറിയുന്നില്ലേ. നമുക്കും അവരെ സഹായിക്കണ്ടേ. എന്നാൽ ചെറിയ കുട്ടികളായ നാം എങ്ങനെ സഹായിക്കും? ഇക്കാലത്ത് നമ്മൾ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്.നമ്മൾ ആവശ്യമില്ലാതെ പുറത്തിറങ്ങരുത് .പുറത്തേക്കിറങ്ങുമ്പോൾ മാസ്ക് തീർച്ചയായും ധരിക്കണം. വീട്ടിൽ നിന്ന് ഇറങ്ങുമ്പോഴും തിരികെ എത്തുമ്പോഴും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകണം. ശരീരം വ്യത്തിയായി സൂക്ഷിക്കണം. പൊതുസ്ഥലങ്ങളിൽ തുപ്പരുത്. തുമ്മുമ്പോൾ മൂക്കും വായും ടവ്വലോ ടിഷ്യു പേപ്പറോ ഉപയോഗിച്ചോ അടച്ചു പിടിക്കണം. വ്യക്തി ശുചിത്വം പോലെ തന്നെയാണ് പരിസര ശുചിത്വവും.നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയരുത്. ഇങ്ങനെ നമ്മൾ കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമ്മുടെ നാട്ടിൽ അസുഖങ്ങൾ കുറയും. അപ്പോൾ കൂട്ടുകാരേ എല്ലാവരും ഇക്കാര്യങ്ങൾ ശ്രദ്ധിക്കുമല്ലോ അല്ലേ.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം