ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. ചോറ്റാനിക്കര/അക്ഷരവൃക്ഷം/മഴ
മഴ മഴയെ ആസ്വദിച്ചു മഴയത്ത് തുള്ളിച്ചാടുന്ന മിനിക്കുട്ടിയും അനിയനും. മിനിക്കുട്ടിക്ക് മഴ ഭയങ്കര ഇഷ്ടമായിരുന്നു മഴയത്ത് കളിക്കുമ്പോൾ അവള്ളോടു 'അമ്മ ഇപ്പോഴും പറയുമായിരുന്നു "മക്കളേ മഴയത്ത് കളിക്കല്ലേ ,പണി വരും." രണ്ടു പേരും അത് കേൾകാതെ മഴയത്ത് കളിക്കും .
അങ്ങനെ ഒരു മഴക്കാലം .അവളമ്മയോടു യാത്ര പറഞ്ഞു സ്കൂളിൽ പോയി.അന്ന് ഭയങ്കര മഴയും ഇടിവെട്ടുമായിരുന്നു.അവൾ വീട്ടിൽച്ചെന്നുഅപ്പോൾ വീടിനുമുന്നിൽ വലിയൊരു ആള്ക്കൂട്ടം തന്നെ ഉണ്ടായിരുന്നു.എല്ലാവരും അവളെ ദയനീയയാമായി നോക്കി. വീടിനു മുന്നിൽ എത്തിയപ്പോൾ അവൾ കണ്ടത് വേറെയൊന്നുമായിരുന്നില്ല ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്ന വീട് ,വീടിനു മുന്നിൽ മരിച്ചു കിടക്കുന്ന അച്ഛനും അമ്മയും അനിയനും .അപ്പോൾ തന്നെ അവൾ ബോധം കേട്ട് വീണു .പിന്നെ അവളെ നോക്കിയത് മുത്തശ്ശി ആയിരുന്നു.അന്ന് മുതൽ അവൾക്കു മഴയെ പേടിയായിരുന്നു .മഴയുടെ ശബ്ദം കേൾക്കുമ്പോൾ വീട്ടിൽ കയറി ഒളിക്കാൻ അവൾ തുടങ്ങി .അവളുടെ വിദ്യാഭ്യാസം മുടങ്ങി .വീണ്ടുമൊരു മഴക്കാലം പെയ്യാതിരിക്കാൻ അവൾ വളെരെയധികം പ്രാർത്ഥിച്ചു .അവളുടെ പ്രാർത്ഥനക്കു ഫലം ഉണ്ടായി. മഴ പെയ്തില്ല അക്കാലം വരൾച്ചയുടെ തകാലമായി മാറി .ഉടൻ തന്നെ വേനൽ കാലം എത്തി.വറ്റി വരണ്ട ഭൂമിയുടെ അവസ്ഥ ശോചനീയമായിരുന്നു.ജനങ്ങൾ വെള്ളത്തിനു വേണ്ടി ബുദ്ധിമുട്ടി.കുളങ്ങളും നദികളും വറ്റി വരണ്ടു.പക്ഷികൾ ചത്തു വീണു .മനുഷ്യരുടെ ഈ അവസ്ഥ അവളെ ദുഖിതയാക്കി, അവൾ മഴ യുടെ മഹത്വം മനസിലാക്കി. മഴ പെയ്യാൻ വേണ്ടി അവൾ പ്രാർത്ഥിച്ചു.അവളുടെയും മറ്റു ജനങ്ങളുടെയും പ്രാർത്ഥനയാൽ മഴ പെയ്തു. നല്ല ഒരു മഴ ചെടികള്ക്ക് കുളിർമ്മയേകി.മനുഷ്യർക്കും പക്ഷികൾക്കും ദാഹത്തിനു പരിഹാരമായി .പിന്നെയും അവൾ ബാല്യകാലത്തിലേക്കിറങ്ങി ചെന്നു ,മഴയെ ആസ്വദിക്കാൻ .............
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ