ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. ചോറ്റാനിക്കര/അക്ഷരവൃക്ഷം/ഭൂമിയിലെ മാലാഖ

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിയിലെ മാലാഖ
പുൽമേട് ഗ്രാമത്തിലെ കുസൃതി കുട്ടിയായിരുന്നു ജാനി .മറ്റു കുട്ടികൾക്കൊപ്പം ജാനീയും അവളുടെ അനുജത്തി ചിന്നുവും കല്ലിച്ചുല്ലസിച്ചു വളർന്നു.സ്വന്തം സ്ഥലത്ത് കൃഷി ചെയുന്ന അവരുടെ അച്ഛനും അമ്മയും അവരെ ഒരു ദുഖവും അറിയിക്കാതെ വളർത്തി .ചെറുപ്പം മുതലേ ജാനി ക്കു മറ്റുള്ളവരെ സഹായിക്കുന്നതിനോട് തീരെ യോജിപ്പുണ്ടായിരുന്നില്ല .ചിന്നു ആവട്ടെ നേരെ തിരിച്ചും.അങ്ങനെ അവർ വളർന്നു .ജാനി അവൾക്കു തീരെ താത്പര്യമില്ലാത്ത മേഖലയിലാണ് എത്തി പെട്ടത് .

അവൾ ഒരു നേഴ്സ് ആയി .ചിന്നു ഇപ്പോഴും വിദേശത്ത് പഠിക്കുന്നു .ഇങ്ങനെ സന്തോഷമായി ജീവിക്കവേ ആ മഹാമാരി ലോകമെങ്ങും വ്യാപിച്ചു .ഇതുമൂലം പല രാജ്യങ്ങളിലും മരണം ഏറെ ആയി.അനേകം പേരുടെ ജീവിതവും ജീവനും ഈ രോഗം കവർന്നെടുത്തു .അങ്ങനെയിരിക്കെ ജാനിയുടെ ജീവിതത്തിലും ഒരു ദുരന്തം ഉണ്ടായി.അവളുടെ അനിയത്തിയുടെ ജീവനും ഈ രോഗം കൊണ്ടു പോയി .അനുജത്തി യുടെ ഓർമകൾ അവളെ വല്ലാതെ അലട്ടി. മാതാപിതാക്കൾ പറഞ്ഞിട്ടും ആരെയും സഹായിക്കാത്ത അവൾ മറ്റുള്ളവരെ സഹായിക്കാൻ തുടങ്ങി. രോഗികൾക്ക് ഭക്ഷണം എത്തിച്ചും , അവരെ പരിചരിച്ചും അവൾ തിളങ്ങി നിന്നു. അങ്ങനെ അവൾ എല്ലാവര്ക്കും വേണ്ടപെട്ടവളായി മാറി.ഇതിനിടയിൽ അവളിലേക്കും ആ രോഗം എത്തിയിരുന്നു .മറ്റുള്ളവരെ സഹായിക്കവേ ആ രോഗം അവളിൽ മൂര്ധന്യാവസ്ഥയിൽ എത്തി. ഒരിക്കൽ അവൾ ബോധരഹിതയായി വീണു .ആ വീഴ്ചയിൽ അവൾ ലോകം വിട്ടു പോയി.ജനങ്ങൾ പൊട്ടിക്കരഞ്ഞു അവളുടെ ഓർമ്മകൾ പങ്കുവെച്ചു.ഭൂമിയിലെ മാലാഖമാരുടെ അതായത് നേഴ്സ് മാരുടെ ജീവനും ജീവിതവും ഇങ്ങനെയാണ് .

കൃഷ്ണപ്രിയ കെ എസ്
8 എ [[|ജി വി എച് എസ് എസ് ചോറ്റാനിക്കര]]
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ