ഗവ. എൽ. പി. എസ്സ്. പകൽക്കുറി/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
നാം ജീവിക്കുന്ന നമ്മുടെ ചുറ്റുപാടിനെയാണ് പരിസ്ഥിതി എന്ന് പറയുന്നത് . മനുഷ്യൻ മാത്രമല്ല പക്ഷികളും , വൃക്ഷങ്ങളും , സസ്യങ്ങളും , മൃഗങ്ങളും എല്ലാം ഈ പരിസ്‌ഥിതിയുടെ ഭാഗമാണ് . ഇവയെല്ലാം ഒത്തുചേർന്ന മനോഹരമായ ഒരു പരിസ്ഥിതി നമുക്ക് ഉണ്ടായിരുന്നു . എന്നാൽ ഇന്ന് മനുഷ്യർ കാരണം അതെല്ലാം നശിച്ചു . പരിസ്ഥിതിയെ പല തരത്തിൽ ചൂഷണം ചെയ്തു . വയലുകൾ മണ്ണിട്ട് നികത്തി , നെല്ല് കൃഷി ഇല്ലാതാക്കി . പ്ലാസ്റ്റിക്കിന്റെ അമിതമായ ഉപയോഗവും , ജലാശയങ്ങൾ മലിനമാക്കിയും , വൃക്ഷങ്ങൾ മുറിച്ചുമാറ്റിയും , കാട് നശിപ്പിച്ചും മനുഷ്യർ പലതരത്തിൽ പരിസ്ഥിതിയെ ഇല്ലാതാക്കി . പ്ലാസ്റ്റിക്കുകൾ ജലാശയങ്ങളിൽ വലിച്ചെറിഞ്ഞു . അതിന്റെ ഫലമായി അതിലെ ജീവജാലങ്ങൾ നശിച്ചു . പക്ഷികളുടെ ആവാസസ്ഥലം മനുഷ്യർ നശിപ്പിച്ചു . പരിസ്ഥിതിക്ക് തണലേകി നിന്ന മരങ്ങൾ മുറിച്ചുമാറ്റി . ഇത്തരം പ്രവർത്തനങ്ങൾ മൂലം വെള്ളപ്പൊക്കം , ഉരുൾപൊട്ടൽ , മണ്ണൊലിപ്പ് , മണ്ണിടിച്ചിൽ എന്നീ പരിസ്ഥിതി ദുരന്തങ്ങൾ ആവർത്തിക്കുന്നു. നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് . സസ്യങ്ങൾ വച്ചുപിടിപ്പിച്ചും , പ്ലാസ്റ്റിക്കുകൾ ഒഴിവാക്കിയും , ജലാശയങ്ങൾ സംരക്ഷിച്ചും നമുക്ക് പച്ചപ്പ് നിറഞ്ഞ നമ്മുടെ പരിസ്ഥിതിയെ തിരികെ കൊണ്ടുവരാം . അതിനായ് നമുക്ക് ഒരുമിച്ചു പ്രിയത്നിക്കാം
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ