ജി.എച്ച്. എസ്സ്.എസ്സ് ശിവപുരം/അക്ഷരവൃക്ഷം/കോവി‍ഡ് ലഘുവിവരണം

Schoolwiki സംരംഭത്തിൽ നിന്ന്
19:50, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് - കരുതലോടെ മുന്നേറാം
ചൈനയിലെ ഏറ്റവും തിരക്കേറിയ ഒരു പ്രദേശമാണ് വുഹാൻ. അവിടെയുള്ള അറിയപ്പെടുന്ന ഏറ്റവും വലിയ മാർക്കറ്റ് അത് തന്നെ .എല്ലാ വിധ ഭക്ഷ്യയോഗ്യമായ  സാധനങ്ങൾ അവിടെ ലഭിക്കും. ചൈനക്കാരുടെ ഭക്ഷണ രീതി എല്ലാവർക്കും അറിയാമല്ലോ. അവിടെ നിന്നാണ് ലോകം മുഴുവനും പടർന്നു പിടിച്ച കൊറോണ വൈറസ് എത്തിയത്. മനുഷ്യർ, മൃഗങ്ങൾ, പക്ഷികൾ തുടങ്ങിയ സസ്തനികൾ രോഗകാരിയാകുന്ന ഒരു കൂട്ടം RNA വൈറസുകളാണ്  കൊറോണ എന്നറിയപ്പെടുന്നത്.ഗോളാകൃതിയിലുള്ള കൊറോണ വൈറസിന് ആ പേര് വന്നത് അതിൻ്റെ സ്തരത്തിൽ നിന്നും സൂര്യരശ്മികൾ പോലെ തോന്നിപ്പിക്കന്ന തരത്തിൽ സ്ഥിതി ചെയ്യുന്ന കൂർത്ത മുനകൾ കാരണമാണ്.

സാധാരണ ജലദോഷം മുതൽ വിനാശകാരിയായ ന്യൂമോണിയയും ശ്വസനത്തകരാറും വരെ കൊറോണ വൈറസ് മനുഷ്യരിൽ ഉണ്ടാക്കുന്നു . കൊറോണ വൈറസുകളുടെ ജീനോമിക്ക് വലുപ്പം ഏകദേശം 26 മുതൽ 32 കിലോബേസ് വരെയാണ്. ബോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നും 1937 ലാണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്.മുഖ്യമായും ശ്വാസനാളിയെയാണ് കൊറോണ വൈറസ് ബാധിക്കുക. ഭൂമിയെ ആകമാനം വിഴുങ്ങിക്കൊണ്ടിരിക്കുകയും ആയിരങ്ങളുടെ ജീവന് ഭീഷണിയായിക്കൊണ്ടിരിക്കുകയുമാണ് ഈ കൊറോണ .ഏകദേശം ഒരു ലക്ഷത്തോളം ജീവൻ ഈ കൊറോണ എടുത്തു കഴിഞ്ഞിരിക്കുന്നു.നിപ്പയെയും മഹാപ്രളയത്തെയും അതിജീവിച്ച നമ്മൾ ഈ കൊറോണയെയും അതിജീവിക്കും അതിജീവിക്കണം.

        കൊറോണ കാരണം ഏറ്റവും കൂടുതൽ മാറ്റം വന്നത് പ്രകൃതിക്കാണ്. അന്തരീക്ഷമലിനീകരണത്തിൽ നിന്നും ഒരു പരിധി വരെ മുക്കി നേടി. പുഴകളും നദികളും ശുദ്ധിയാവുകയും ഓക്സിജന്റെ അളവ് കൂടുകയും ചെയ്തു.മനുഷ്യൻ വീടുകളിൽ ലോക്കായപ്പോൾ പക്ഷിമൃഗാദികൾക്ക് സ്വാതന്ത്ര്യം ലഭിച്ചത് പോലെയായി.ആരെയും ഭയം കൂടാതെ അവർ പ്രകൃതിയിൽ ആസ്വദിച്ചു വരികയാണ്. കൊറോണയെ നേരിടാൻ ഭയമല്ല ജാഗ്രതയാണ് വേണ്ടത് .കൈകൾ നന്നായി ശുദ്ധിയാക്കണം.പരക്കെപ്പരക്കുന്ന ഈ വൈറസ് പകരാതിരിക്കാൻ നമ്മൾ വീട്ടിൽ തന്നെ ഇരിക്കണം. എപ്പോഴും കണ്ണും മൂക്കും തൊടുന്ന ശീലം ഒഴിവാക്കണം.വല്ല ആവശ്യത്തിനെങ്ങാനും പുറത്തു പോയാൽ കൈകൾ സോപ്പിട്ടു കഴുകി വൃത്തിയായി കുളിക്കണം.മാസ്ക് നിർബന്ധമായും ധരിക്കണം.മാസ്ക്‌ ധരിക്കാതെ പുറത്ത് പോവുന്നവർക്ക് ഫൈൻ ഈടാക്കുന്നത് നല്ല കാര്യമാണ്.ഗവൺമെന്റിന്റെ എല്ലാ ജാഗ്രതാ നിർദ്ദേശങ്ങളും നമ്മൾ പാലിക്കണം
           കൊറോണക്കെതിരെയുള്ള വാക്സിനുകളും മരുന്നുകളും കണ്ടെത്താനുള്ള ശ്രമത്തിലാണ് ഓരോ ശാസ്ത്രജ്ഞൻമാരുംകൊറോണയെ അകറ്റി നിർത്തണം നമ്മുടെ ലോകത്ത് നിന്ന് നമ്മൾ നേരിടണം ജാഗ്രതയോടെ ...........Stay home     Stay Safe.


സാദിയ കെ കെ
7എ ജി എച്ച് എസ് എസ് ശിവപുരം
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം