ഗവൺമെൻറ് എൽ .പി .എസ്.മുള്ളറംകോട്/അക്ഷരവൃക്ഷം/ നന്ദിനി മുത്തശ്ശിയും കൂട്ടുകാരും

Schoolwiki സംരംഭത്തിൽ നിന്ന്
19:47, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42312 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നന്ദിനി മുത്തശ്ശിയും കൂട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നന്ദിനി മുത്തശ്ശിയും കൂട്ടുകാരും

ഒരിടത്തു നന്ദിനി എന്ന് പേരുള്ള ഒരു മുത്തശ്ശി ഉണ്ടായിരുന്നു .മുത്തശ്ശി ഒറ്റയ്ക്കാണ് താമസിച്ചിരുന്നത് .എല്ലാ ദിവസവും മുത്തശ്ശി ഉണ്ടാക്കുന്ന ഭക്ഷണത്തിൽ ഒരു പങ്ക് അവിടെ വരുന്ന പട്ടിയ്ക്കും പൂച്ചക്കും കാക്കയ്ക്കും കൊടുക്കുമായിരുന്നു .ഇവരായിരുന്നു മുത്തശ്ശിയുടെ ആകെയുള്ള കൂട്ടുകാർ .എന്നും ഇവർക്ക് ഭക്ഷണം കൊടുത്തിട്ടേ മുത്തശ്ശി കഴിക്കുമായിരുന്നുള്ളു .അങ്ങനെയിരിക്കെ കൊറോണ എന്ന് പേരുള്ള ഒരു വൈറസ് ലോകം മുഴുവൻ പടർന്നു പിടിച്ചു.ആർക്കും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ.മുത്തശ്ശിയ്ക്ക് ആകെ വിഷമമായി.കയ്യിലുള്ള ആഹാര സാധനങ്ങൾ ഒക്കെ തീർന്നു.ഇനി എന്ത് ചെയ്യും.പാവം എന്റെ കൂട്ടുകാർ അവർക്കു എന്ത് കൊടുക്കും .പതിവ് പോലെ കാക്കയും പൂച്ചയും പട്ടിയും ആഹാരം കഴിക്കാൻ എത്തി .മുത്തശ്ശി വിഷമത്തോടെ പറഞ്ഞു .ഇന്ന് നിങ്ങൾക്ക് തരാൻ ഇവിടെ ഒന്നുമില്ലല്ലോ"".എന്ത് പറ്റി മുത്തശ്ശി കാക്ക ചോദിച്ചു .മുത്തശ്ശി കൊറോണ രോഗത്തെ കുറിച്ചും അത് പടർന്നു പിടിക്കാതിരിക്കാൻ വീടുകളിൽ നിന്നും പുറത്തിറങ്ങാതിരിക്കണമെന്നും ഉള്ള കാര്യങ്ങൾ അവർക്ക് വിശദമായി പറഞ്ഞു കൊടുത്തു.അതുകൊണ്ട് എനിക്ക് പുറത്തിറങ്ങാൻ കഴിയില്ലല്ലോ.ഇവിടെയുള്ളതെല്ലാം തീർന്നു.അതിനാണോ മുത്തശ്ശി വിഷമിക്കുന്നത്.ഞങ്ങൾ സഹായിക്കാമല്ലോ. ഞങ്ങൾ ഇപ്പൊ വരാം .ഇതു പറഞ്ഞു അവർ മൂന്നു പേരും അവിടെ നിന്ന് പോയി.കുറച്ചു സമയം കഴിഞ്ഞപ്പോൾ മൂന്നു പേരും വന്നു.കാക്ക ഒരു മാമ്പഴവും പട്ടി ഒരു ചക്കയും കൊണ്ട് വന്നു.പൂച്ചയ്ക്ക് മാത്രം ഒന്നും കിട്ടിയില്ല.പൂച്ചയ്ക്ക് വിഷമമായി.മുത്തശ്ശിയും മറ്റു രണ്ടു പേരും അവനെ സമാധാനിപ്പിച്ചു.മുത്തശ്ശി പറഞ്ഞു നമുക്ക് ഇതു മതിയല്ലോ .അവർ കൊണ്ട് വന്ന മാമ്പഴവും ചക്കയും നാലു പേരും കൂടി സന്തോഷത്തോടെ പങ്കിട്ടു കഴിച്ചു .

അവന്തിക വി. സൂര്യൻ
1 C ജി .എൽ .പി .എസ്‌.മുള്ളറംകോട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ