ഗവൺമെന്റ് എം. ടി. എച്ച്.എസ്. ഊരൂട്ടുകാല/അക്ഷരവൃക്ഷം/ ഒരു ലോക്ക്ഡൗൺ വിശപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു ലോക്ക് ഡൗൺ വിശപ്പ്

ഒരിടത്തു ഒരു പൂച്ച ഉണ്ടായിരുന്നു മിട്ടു എന്നാണ് അതിൻ്റെ പേര്. ആ പൂച്ചക്ക് ഏത് നേരവും വിശപ്പ് തന്നെയായിരുന്നു. അത് അവിടെയുള്ള എല്ലാ ജീവികളെയും പിടിച്ചു തിന്നുമായിരുന്നു. എല്ലാ ദിവസവും കുറച്ച് സമയം ഒരുമിച്ച് ഞാൻ മിട്ടുവിനോടൊപ്പം ചെലവഴിക്കാറുണ്ട്.എന്നാൽ ,

ഒരിക്കൽ മിട്ടു വളരെയേറെ പരവശനായി കാണപ്പെട്ടു. അവിടെയും ഇവിടെയും ചാടി നടക്കുകയാണ്. പാവം, ആഹാരമൊന്നും കിട്ടാതെ നന്നേ വലഞ്ഞു. എങ്ങും ഒരു ചെറുമീനു പോലുമില്ലാതെ നിരാശിതനായി. ഇടക്കിടയ്ക്ക് ചിക്കുവിൻ്റെ വീട്ടിലേക്കും നോക്കുന്നുണ്ട്. എല്ലാവരും വീട്ടിനുള്ളിൽ തന്നെയുണ്ട്. വിശപ്പ് സഹിക്കാൻ കഴിയുന്നില്ല. കട്ടെടുക്കാമെന്നു കരുതി അടുക്കള വാതിലൂടെ ഒരു തരത്തിൽ പമ്മി - പമ്മി അകത്തു കയറി. " ദേ, നിൽക്കുന്നു ചിക്കുവിൻ്റെ അമ്മ." വേഗം വെളിയിലേക്കിറങ്ങി.

"എന്താ ,സദാ സമയവും ഇവർ വീട്ടിൽ തന്നെയാണല്ലോ." മിട്ടു ചിന്തിച്ചു.

വിശന്നു വലഞ്ഞ മിട്ടു അമ്മ പൂച്ചയോട് കാര്യം തിരക്കി. അമ്മ പറഞ്ഞു - " കൊറോണയിൽ നിന്ന് രക്ഷനേടാൻ ഇപ്പോൾ എല്ലാവരും ജാഗ്രതയോടെ വീട്ടിനുള്ളിലാണ്. കിട്ടുന്നതു മാത്രം വിശപ്പടക്കുന്നതാ നല്ലത്. കക്കാൻ നിൽക്കണ്ട.”

ങ്യാവൂ..' ഈ കൊറോണക്കാലം ഒന്നു വേഗം കഴിഞ്ഞെങ്കിൽ ...

വിവേകാനന്ദ്. എസ്
5 A ഗവ.എം.റ്റി.എച്ച്.എസ്സ്.ഊരൂട്ടുകാല
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ