ഗവ.യു.പി.എസ്.അടൂർ/അക്ഷരവൃക്ഷം/കോവിഡ് -19-മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
15:20, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
 കോവിഡ് -19-    
ഇന്ന് മനുഷ്യർ `കോവിഡ് -19´എന്ന പകർച്ചവ്യാധിയുടെ പിടിയിലാണ്. ചൈനയിലെ വുഹാനിൽനിന്നും തുടങ്ങിയ ഈ ദുരന്ത വൈറസ് കാരണം അമേരിക്ക പോലെയുള്ള ലോകരാജ്യങ്ങളിൽ ദിനം പ്രതി ആയിരക്കണക്കിന് മനുഷ്യർ മരണപ്പെടുന്ന വാർത്തകൾ ഒരു ഭീതിയോടെയാണ് നാം കണ്ടു കൊണ്ടിരിക്കുന്നതു. ലോക രാഷ്ട്രങ്ങൾ എല്ലാം തന്നെ ഈ കുഞ്ഞൻ വൈറസിന്റ് മുന്നിൽ പകച്ചുനിൽക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. 
                         എന്നിരുന്നാൽ തന്നെയും കേരളത്തിൽ ഈ വൈറസിനെ ചെറുക്കാൻ സർക്കാർ കാണിക്കുന്ന പ്രയത്നങ്ങൾ ഒരു പരിധിവരെ വിജയിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് തുടങ്ങിവച്ച `ബ്രേക്ക് ദ ചെയിൻ ´എന്ന സുരക്ഷാ നിർദ്ദേശങ്ങൾ മുതൽ ഇങ്ങോട്ടുള്ള എല്ലാ ആരോഗ്യപ്രവർത്തനങ്ങൾ കൊണ്ടും കേരളം ഇന്ന് ലോകരാഷ്ട്രങ്ങൾക്ക് മുൻപിൽ മാതൃകയായി. അതിന് നന്ദി പറയേണ്ടത് തികച്ചും നിക്ഷ്പക്ഷമായ സർക്കാരിന്റെ ഇടപെടലും പ്രയത്നവും ഒന്നുകൊണ്ടു മാത്രമാണ്. 
                  അതുപോലെതന്നെ വേണ്ട  സുരക്ഷാ നിർദേശങ്ങൾ തന്നുകൊണ്ട് സ്വന്തം ജീവൻ പോലും നോക്കാതെ നമ്മുടെ സുരക്ഷക്ക് വേണ്ടി പ്രവർത്തിച്ച എല്ലാ ആരോഗ്യ പ്രവർത്തകരെയും, നിയമ പാലകരെയും, മാധ്യമ പ്രവർത്തകരെയും, മറ്റ് സന്നദ്ധ സംഘടന പ്രവർത്തകരെയും നമുക്ക് നന്ദിയോടെ ഓർക്കേണ്ടതും, അവർക്കായി പ്രാർത്ഥിക്കേണ്ടതും അനിവാര്യമാണ്.
അവർ തരുന്ന നിർദ്ദേശങ്ങൾ - സാമൂഹിക അകലം പാലിക്കുക, കൈകൾ വൃത്തിയായി കഴുകുക, പുറത്തിറങ്ങുമ്പോൾ മുഖത്ത് മാസ്ക് ധരിക്കുക, യാത്രകളും, ആഘോഷങ്ങളും ഒഴിവാക്കുക. 
              സർക്കാരിന്റെ നിർദ്ദേശങ്ങളെ പാലിച്ചുകൊണ്ട് നമ്മക്ക് ഒറ്റകെട്ടായി നിന്നാൽ ഈ മഹാമാരിയെ ഇവിടെ നിന്നും തുരത്തുവാൻ നമുക്ക് സാധിക്കും. 

അതിനായി നമ്മുക്ക് ഒരുമിക്കാം -മഹാമാരിയെ തുരത്താം.

ഗോകുൽ
6 A ഗവ.യു.പി.എസ്.അടൂർ
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം